karnataka

ബെംഗലൂരു: വിശ്വാസവോട്ടിൽ കുമാരസ്വാമി സർക്കാർ പരാജയപ്പെട്ടു. 105ൽ അംഗങ്ങൾ വിശ്വാസപ്രമേയത്തെ എതിർത്തു. കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് 99 അംഗങ്ങളുടെ പിന്തുണ മാത്രമേ ലഭിച്ചു. നേരത്തെ സംസ്ഥാനത്തിലെ ഭരണത്തെ പ്രതിസന്ധിയിലാക്കിയ വിമത എം.എൽ.എമാർക്ക് വേണ്ടി മാപ്പു ചോദിച്ച് കൊണ്ട് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്തെിയിരുന്നു. അതേസമയം ബെംഗലൂരുവിൽ നിരോധനാജ്ഞ രണ്ട് ദിവസത്തേക്ക് നീട്ടി.

ബി.ജെ.പിക്ക് ജെ.ഡി.എസ്-കോൺഗ്രസ് സഖ്യത്തേക്കാൾ അംഗങ്ങളുള്ള സാഹചര്യത്തിൽ കുമാരസ്വാമി സർക്കാരിന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായിരുന്നു. അതേസമയം കർണ്ണാടകത്തിൽ സ്ഥിരതയുള്ള രൂപീകരിക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി