ന്യൂഡൽഹി: റോഡുകളിലെ നിയമലംഘനത്തിന് കനത്തപിഴ നിർദ്ദേശിക്കുന്ന മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി.
അതേസമയം ദേശീയ ഗതാഗത നയം രൂപീകരിക്കുമ്പോൾ സംസ്ഥാന സർക്കാരുകൾക്ക് താത്പര്യമുണ്ടെങ്കിൽ സഹകരിച്ചാൽ മതിയെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ലോക്‌സഭയിൽ പറഞ്ഞു.
പ്രധാന നിർദ്ദേശങ്ങൾ: ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഒാടിച്ചാൽ 1000 രൂപ പിഴ (നിലവിൽ 100) മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ (നിലവിൽ 2000 രൂപ) അമിത വേഗത്തിൽ വാഹനം ഒാടിച്ചാൽ 5000 രൂപ (നിലവിൽ 500) ആംബുലൻസ്, ഫയർഎൻജിൻ, പൊലീസ് കൺട്രോൾ റൂം വാഹനങ്ങൾക്ക് യാത്രാ തടസമുണ്ടാക്കിയാൽ 10,000 രൂപ പിഴ