kohli

ദുബായ്: ഐ.സി.സിയുടെ പുതിയ ടെസ്റ്ര് റാങ്കിംഗിലും ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിറുത്തി. 922 പോയിന്റാണ് കൊഹ്‌ലിക്കുള്ളത്. ടീം റാങ്കിംഗിലും ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ന്യൂസീലൻഡ് ക്യാപ്ടൻ കേൻ വില്ല്യംസൺ രണ്ടാം സ്ഥാനത്തും ഇന്ത്യയുടെ ചേതേശ്വർ പുജാര മൂന്നാം സ്ഥാനത്തുമുണ്ട്. ആൾ റൗണ്ടർമാരിൽ രവീന്ദ്ര ജഡേജ മൂന്നാം സ്ഥനത്തുണ്ട്. ബൗളർമാരിലും ആറാം സ്ഥാനത്തുള്ള ജഡേജയാണ് ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ താരം.