ഇന്ന് ഒരു കൊച്ചു കുഞ്ഞിന്റെ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റാഗ്രാമിലൂടെ ജനങ്ങൾക്കായി പങ്കുവച്ചിരുന്നു. 'എനിക്ക് വളരെ പ്രിയപ്പെട്ട ഒരു സുഹൃത്ത് എന്നെക്കാണാൻ ഇന്ന് പാർലമെന്റിൽ വന്നിരുന്നു' എന്ന അടിക്കുറിപ്പോടെ മോദി പോസ്റ്റ് ചെയ്ത ഈ ചിത്രം മിനിറ്റുകൾക്കുളിലാണ് സോഷ്യൽ മീഡിയയയിലൂടെ വൈറലായത്. ചിത്രം പുറത്ത് വന്നത് മുതൽ ഈ കുട്ടി ആരാണെന്ന് തിരക്കുകയാണ് സോഷ്യൽ മീഡിയ. എന്നാൽ ഈ കുട്ടി ആരാണെന്നോ എവിടെ നിന്നാണെന്നോ ഉള്ള വിവരങ്ങളൊന്നും മോദി പുറത്തുവിട്ടിരുന്നില്ല.
മദ്ധ്യപ്രദേശിലെ ബി.ജെ.പി എം.പി സത്യനാരായണൻ ജതിയയുടെ കൊച്ചുമകളാണ് ചിത്രത്തിൽ മോദിയുടെ കൈയിൽ ഇരിക്കുന്നതെന്നാണ് ഒരു വാർത്താ ഏജൻസി പറയുന്നത്. സത്യനാരായണന്റെ മകൻ രാജ്‌കുമാറിന്റെ മകളാണ് കക്ഷി. മുത്തച്ഛൻ സത്യനാരായണനെ പോലെ മകളും മദ്ധ്യപ്രദേശിൽ നിന്നും ജയിച്ച് ഡൽഹിയിലേക്ക് വരൂ എന്ന് ആശംസിച്ചാണ് മോദി കുഞ്ഞിനേയും കുടുംബത്തെയും യാത്രയാക്കിയത്.