westindies

പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യയ്ക്കെതിരെ യു.എസിലെ ഫ്ലോറിഡയിൽ നടക്കുന്ന ആദ്യ രണ്ട് ട്വന്റി-20 മത്സരങ്ങൾക്കുള്ള വെസ്റ്രിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. കാർലോസ് ബ്രാത്ത്‌വെയ്റ്ര് നയിക്കുന്ന പതിന്നാലംഗ ടീമിൽ പരിചയ സമ്പന്നരായ കീറോൺ പൊള്ളാഡിനെയും സുനിൽ നരെയ്‌നേയും ഉൾപ്പെടുത്തി. ലോകകപ്പിൽ നിന്ന് പരിക്ക് മൂലം പിന്മാറിയ ആന്ദ്രേ റസലും ടീമിലുണ്ട്. അതേസമയം വെടിക്കെട്ട് ഓപ്പണർ ക്രിസ് ഗെയിൽ ടീമിൽ ഇല്ല. കാനഡയിൽ ജി ടി 20യിൽ കളിക്കുന്നതിനാൽ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ഗെയ്ൽ അഭ്യർത്ഥിച്ചിരുന്നു.