ഇന്ത്യൻ നാവികസേനയിൽ സെയിലർ തസ്തികയിൽ (മെട്രിക് റിക്രൂട്ട്) അവിവാഹിതരായ യുവാക്കൾക്ക് അപേക്ഷിക്കാം. 2020 ഏപ്രിലിൽ ആരംഭിക്കുന്ന ബാച്ചിലേക്കാണ് അപേക്ഷിക്കേണ്ടത്. 400 ഒഴിവുണ്ട്.2000 ഏപ്രിൽ ഒന്നിനും 2003 മാർച്ച് 31നും ഇടയിൽ(ഇരുതിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം അപേക്ഷകർ. യോഗ്യത മെട്രിക്കുലേഷൻ ജയിക്കണം അല്ലെങ്കിൽ തത്തുല്യം. കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ, കായികപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. www.joinindiannavy.gov.inവഴി ഓൺലൈനായി ജൂലായ് 26 മുതൽ അപേക്ഷിക്കാം അവസാന തിയതി ആഗസ്റ്റ് 1.
സിവിലിയൻ മോട്ടോർ ഡ്രൈവർ -104 ഒഴിവ്
ഇന്ത്യൻ നാവികസേനയുടെ വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡന്റിന് കീഴിൽ സിവിലിയൻ മോട്ടോർ ഡ്രൈവർ(ഓർഡിനറി ഗ്രേഡ്) 104 ഒഴിവുണ്ട്. യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തതുല്യം. ഹെവി മോട്ടോർ വെഹിക്കിൾ, മോട്ടോർ സൈക്കിൾ ലൈസൻസ് വേണം, എച്ച്ംഎംസി ഡ്രൈവിങിൽ ഒരു വർഷത്തെ പരിചയം വേണം. പ്രയം 18‐25. അപേക്ഷകരിൽനിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കി എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. അപേക്ഷ Officer CommandinginChief {for SO(CRC)}, Headquarters, Eastern Naval Command, Utility Complex, 2nd Floor, Naval Base, Visakhapatnam – 530 014 (Andhra Pradesh) എന്ന വിലാസത്തിൽ രജിസ്ട്രേഡായോ സ്പീഡ്പോസ്റ്റായോ ആഗസ്ത് പത്തിനകം ലഭിക്കുന്നവിധത്തിൽ അയക്കണം. വിശദവിവരത്തിന് www.indiannavy.nic.in ഫോൺ: 08912812946
മെട്രോ റെയിൽ
ഡൽഹി മെട്രോ
ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ അസി. മാനേജർ(എസ്ആൻഡ്ടി)/മാനേജർ(എസ്ആൻഡ്ടി) തസ്തികകളിലായി ആകെ 4 ഒഴിവുണ്ട്. അപേക്ഷ അനുബന്ധരേഖകൾ സഹിതം സ്പീഡ് പോസ്റ്റായി Chief General Manager (HR), Delhi Metro Rail Corporation Ltd Metro Bhawan, Fire Brigade Lane, Barakhamba Road, New Delhi എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തിയതി ജൂലായ് 31.
കേരള മെട്രോ
കേരള മെട്രോ റെയിൽ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് (മാർക്കറ്റിങ്) 2, ഡിജിഎം(സിഗ്നലിങ് ആൻഡ് ട്രെയിൻ കൺട്രോൾ) 1, മാനേജർ(ക്വാളിറ്റി ആൻഡ് സേഫ്റ്റി) 1 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത എക്സിക്യൂട്ടീവ് 55 ശതമാനം മാർക്കോടെ മാർക്കറ്റിങിൽ സ്പെഷ്യലൈസേഷനുള്ള എംബിഎ, ഉ ഡിജിഎം യോഗ്യത ബിഇ/ബിടെക് (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ്) മാനേജർ(ക്വാളിറ്റി ആൻഡ് സേഫ്റ്റി) യോഗ്യത ബിരുദം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 25.വിശദവിവരത്തിന് https://kochimetro.org/careers/
നോയിഡ മെട്രോ
നോയിഡ മെട്രോറെയിൽ കോർപറേഷനിലേക്ക് ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ് ഇന്ത്യ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 21. സ്റ്റേഡൻ കൺട്രോളർ/ട്രെയിൻ ഓപറേറ്റർ, കസ്റ്റമർ റിലേഷൻസ് അസി., ജൂനിയർ എൻജിനിയർ: ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, മെയിന്റയിനർ എന്നിങ്ങനെ 199 ഒഴിവാണുള്ളത്. വിശദവിവരത്തിന് www.becil.com / www.nmrcnoida.com.
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ലോ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്2019 വഴിയാണ് നിയമനം.യോഗ്യത: 50 ശതമാനം മാർക്കോടെ നിയമ ബിരുദം, അഞ്ച് വർഷ എൽഎൽ.ബിക്കാർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായം: 33 വയസ് . 2019 ജൂൺ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
തൊഴിൽ പരിചയം അഭികാമ്യം.ഇന്റർവ്യൂ ഗ്രൂപ്പ് ഡിസ്കഷൻ/ടാസ്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
www.iocl.com വഴി ഓൺലൈനായി അപേക്ഷിക്കണം . അവസാന തീയതി ആഗസ്റ്റ് 2.വിശദവിവരം www.iocl.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഡൽഹി ഐ.ഐ.ടിയിൽ
ഡൽഹി ഐ.ഐ.ടിയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. എക്സിക്യൂട്ടീവ് എൻജിനിയർ(ഇലക്ട്രിക്കൽ) 1, ജൂനിയർ ടെക്നിക്കൽ സൂപ്രണ്ടന്റ് (ഹിന്ദിസെൽ) 1, ജൂനിയർ സൂപ്രണ്ടന്റ് 4, ജൂനിയർ അസി. 25, ജൂനിയർ അസി.(അക്കൗണ്ട്സ്) 3 എന്നിങ്ങനെയാണ് ഒഴിവ്.
എക്സിക്യൂട്ടീവ് എൻജിനിയർ യോഗ്യത ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദം/ബിരുദാനാന്തരബിരുദം.ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് (ഹിന്ദിസെൽ) 55 ശതമാനം മാർക്കോടെ ഹിന്ദിയിലൊ ഇംഗ്ലീഷിലൊ ബിരുദാനന്തര ബിരുദം. ജൂനിയർ സൂപ്രണ്ടന്റ് 55 ശതമാനം മാർക്കോടെ ബിരുദം/ ബിരുദാനന്തര ബിരുദം.
ജൂനിയർ അസിസ്റ്റന്റിന് യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദം, കംപ്യൂട്ടർ ഓഫീസ് ആപ്ലിക്കേഷൻ അറിയണം.ജൂനിയർ അസി.(അക്കൗണ്ട്സ്) യേദഗ്യത 55 ശതമാനം മാർക്കോടെ ബിക്കോം, അക്കൗണ്ടിങ് സോഫ്റ്റ്വേർ, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവ അറിയണം. https://ecampus.iitd.ac.in, http://www.iitd.ac.in/jobs വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് അഞ്ച്.
സൗത്ത് ഇന്ത്യൻ ബാങ്ക് -12 ഒഴിവ്
പ്രൊബേഷണറി ലീഗൽ ഓഫീസർ തസ്തികയിൽ നിലവിലുള്ള 12 ഒഴിവുകളിലേക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത 60 ശതമാനം മാർക്കോടെ എൽഎൽബി.എസ്എസ്എൽസിക്കും പ്ലസ്ടു വിനും 60 ശതമാനം മാർക്ക് വേണം. ഉയർന്ന പ്രായം: 28.ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കൊച്ചി, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ഗ്രേറ്റർ മുംബയ്, ഡൽഹി എൻസിആർ, ബംഗളൂരു, എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ട് .ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലായ് 28.വിശദവിവരം www.southindianbank.com എന്ന വെബ് സൈറ്റിൽ ലഭിക്കും.
ന്യൂക്ലിയർ പവർ കോർപറേഷനിൽ ട്രെയിനി
ന്യൂക്ലിയർ പവർകോർപറേഷൻ ഒഫ് ഇന്ത്യയിൽ സ്റ്റൈപൻഡറി ട്രെയിനി തസ്തികയിൽ 43 ഒഴിവുണ്ട്. സയന്റിഫിക് അസി. 5, ഹെൽത്ത് ഫിസിക്സ് 1 , മെക്കാനിക്കൽ 12 ഇലക്ട്രിക്കൽ 6, ഇലക്ട്രോണിക്സ് 5, കെമിക്കൽ 10, കെമിസ്ട്രി 6 ഹെൽത്ത് ഫിസിക്സ് 1, സയന്റിഫിക് അസി. ബി(സിവിൽ എൻജി.) 3 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ., കെമിസ്ട്രി, ഹെൽത്ത് ഫിസ്കിസ് ട്രെയിനികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിഎസ്സി. പ്രായം സയന്റിഫിക് അസി. കാറ്റഗറി ഒന്നിൽ 18‐25. കാറഗറി ബിയിൽ 18‐30 https://npcilcareers.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 6.
സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിട്ടിയിൽ
സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിട്ടിയിൽ സീനിയർ പ്രൊഫഷണൽ, ജൂനിയർ പ്രൊഫണൽ, യങ് പ്രൊഫഷണൽ, സീനിയർ എക്സിക്യൂട്ടീവ് അസി., ഡിഇഒ, എംടിഎസ് തസ്തികകളിൽ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരത്തിന് http://cara.nic.in/resource/vacancy.
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനിയേഴ്സ് (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിംഗ് ആൻഡ് കോൺട്രാക്ട്) പരീക്ഷക്ക് ആഗസ്ത് ഒന്ന് മുതൽ 28 വരെ അപേക്ഷിക്കാം.
വിവിധ വിഭാഗങ്ങളിലായി ആയിരത്തിലേറെ ഒഴിവുകളാണുള്ളത് . സെൻട്രൽ പബ്ളിക് വർക്ക്സ് ഡിപ്പാർട്ട്മെന്റ്, ഡിപ്പാർട്ട്മെന്റ് ഒഫ് പോസ്റ്റ്, മിലിട്ടറി എൻജിനിയിറിംഗ് സർവീസ്, സെൻട്രൽ വാട്ടർ കമ്മീഷൻ എന്നീ വകുപ്പ്/ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
പ്രായം- 32 വയസ് (ജൂനിയർ എൻജിനിയർ സർവീസ്, മെക്കാനിക്കൽ- സെൻട്രൽ വാട്ടർ കമ്മീഷൻ)
32 വയസ്- (ജൂനിയർ എൻജിനിയർ സിവിൽ, ഇലക്ട്രിക്കൽ-സെൻട്രൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ്)
18- 27- (ജൂനിയർ എൻജിനിയർ സിവിൽ, ഇലക്ട്രിക്കൽ-ഡിപ്പാർട്ട്മെന്റ് ഒഫ് പോസ്റ്റ്)
30 വയസ്- (ജൂനിയർ എൻജിനിയർ സിവിൽ, ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ- മിലിട്ടറി എൻജിനിയറിംഗ് സർവീസ്)
18-27 വയസ് (ജൂനിയർ എൻജിനിയർ ക്വാണ്ടിറ്റി സർവേയിംഗ് ആൻഡ് കോൺട്രാക്ട്- മിലിട്ടറി എൻജിനിയറിംഗ്).
വെബ്സൈറ്റ് : www.ssconline.nic.in , www.ssconline2.gov.in.
എൻ.ഇ.ഐ.ജി ആർ.ഐ.എച്ച്.എം എസിൽ
ഷില്ലോങ് നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസിൽ നേഴ്സിങ് ഓഫീസർ 231, ഹെൽത്ത് എഡ്യുക്കേറ്റർ 2, വാർഡൻ/ലേഡി വാർഡൻ 1, ഫാർമസിസ്റ്റ് 1, ജൂനിയർ ലാബ് ടെക്നീഷ്യൻ 2, സിഎസ്എസ്ഡി അസി.ഗ്രേഡ് രണ്ട് 3, ടെക്നിക്കൽ അസി. 24 എന്നിങ്ങനെ ഒഴിവുണ്ട്.അപേക്ഷാഫോറവും വിശദവിവരവും http:/www.neigrihms.gov.in ൽ ലഭിക്കും.
അപേക്ഷ പൂരിപ്പിച്ച് Recruitment Cell, Establishment Section III, North Eastern Indira Gandhi Regional Institute of Health and Medical Sciences, Mawdiangdiang, Shillong 793018 എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 19.