അന്താരാഷ്ടതലത്തിൽ അംഗീകരിക്കപ്പെട്ട കായിക ഇനങ്ങളിൽ ഏതിലെങ്കിലും രാജ്യത്തെ പ്രതിനിധാനംചെയ്യുകയോ ഒളിമ്പിക്സ്, ലോകകപ്പ്, ഏഷ്യൻ ഗെയിംസ് എന്നിവയിലേതിലെങ്കിലും മത്സരിക്കുകയോ ചെയ്തിട്ടുള്ള കായിക താരങ്ങൾക്ക് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ദേശീയമത്സരങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയിട്ടുള്ളവർക്കും അപേക്ഷിക്കാം.അർധസൈനികസേനാവിഭാഗമായ സശസ്ത്രസീമാബലിലാണ് സ്പോർട്സ് ക്വാട്ടാ നിയമനം .ആകെ 150 ഒഴിവുകളുണ്ട്. ഒഴിവുകൾ നിലവിൽ താത്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം. യോഗ്യത: എസ്.എസ്.എൽ. സി. അല്ലെങ്കിൽ തത്തുല്യം.പ്രായം: 18-23 വയസ്സ്. സംവരണവിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.ശമ്പളം: 21,700-69,100 രൂപ.അപേക്ഷാഫീസ്: 100 രൂപ.വനിതകൾക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും വിമുക്തഭടർക്കും അപേക്ഷാഫീസില്ല.അപേക്ഷിക്കേണ്ടവിധം: www.ssbrectt.gov.in എന്ന വെബ്സൈറ്റിലൂടെ. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 13.
വിക്രം സാരാഭായി സ്പേസ് സെന്ററിൽ
കേന്ദ്രസർക്കാരിന്റെ തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററിൽ ജൂനിയർ റിസർച്ച് ഫെലോ, റിസർച്ച് അസോസിയറ്റ് തസ്തികകളിൽ ഒഴിവുണ്ട്. പത്ത് ഒഴിവുവീതമാണുള്ളത്. ജൂനിയർ റിസർച്ച് ഫെലോ യോഗ്യത 60 ശതമാനം മാർക്കോടെഎംഎസ്സി(ഫിസിക്സ്/ അപ്ലൈഡ് ഫിസിക്സ്/ സ്പേസ് ഫിസിക്സ്/അറ്റ്മോസ്ഫറിക് ഫിസിക്സ്/ മെറ്റീരിയോളജി/സ്പേസ് സയൻസ്/പ്ലാനറ്ററി സയനസ്/ അസ്ട്രോണമി/ അസ്ട്രോ ഫിസിക്സ് അല്ലെങ്കിൽ എംടെക്( അറ്റ്മോസഫറിക് സയൻസ്/ സ്പേസ് സയൻസ്/പ്ലാനറ്ററി സയൻസ്/ അപ്ലൈഡ് സയൻസ്), സിഎസ്ഐആർ‐യുജിസി നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്/ഗേറ്റ്/ജോയിന്റ് അഡ്മിഷൻ ടെസ്റ്റ്/ ജോയിന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ യോഗ്യത നേടണം. ഉയർന്ന പ്രായം 28. റിസർച്ച് അസോസിയറ്റ് യോഗ്യത സയൻസിലൊ ടെക്നോളജിയിലൊ പിഎച്ച്ഡി. സ്പേസ് ഫിസിസ്ക്സ ലബോറട്ടറിയിൽ പിഎച്ച്ഡി ചെയ്തവർ അപേക്ഷിക്കേണ്ടതില്ല. ഉയർന്ന പ്രായം 35. http://www.vssc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജൂലായ് 30.
റൂർക്കേല സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ
റൂർക്കേല സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ മെഡിക്കൽ എക്സിക്യൂട്ടീവ്, പാരാമെഡിക്കൽ സ്റ്റാഫ് വിഭാഗങ്ങളിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.സ്പെഷ്യലിസ്റ്റ് തസ്തികകളിൽ റേഡിയോളജിസ്റ്റ് 3, പത്തോളജിസ്റ്റ് 3, ബയോകെമിസ്ട്രി 2, മൈക്രോബയോളജിസ്റ്റ് 2, ലാബ് മെഡിസിൻ 2, മെഡിക്കൽ ഓഫീസർ 8, ജൂനിയർ മാനേജർ (ബയോമെഡിക്കൽ) 2, ജൂനിയർ മാനേജർ (ബയോ സ്റ്റാറ്റിസ്റ്റിക്സ്) 1 , പാരാമെഡിക്കൽ വിഭാഗത്തിൽ നഴ്സിങ് സിസ്റ്റർ (ട്രെയിനി) 234, ടെക്നീഷ്യൻ ലബോറട്ടറി (ട്രെയിനി) 30, റേഡിയോളജി (ട്രെയിനി) 15, ന്യൂറോ ടെക്നോളജിസ്റ്റ് 6, കാർഡിയോളജി 14, നെഫ്രോളജി 10, ബയോമെഡിക്കൽ 4, എംആർഡി 2, സിഎസ്എസ്ഡി 4, ഡയറ്റീഷ്യൻ 2, ഫോട്ടോഗ്രാഫർ (ട്രെയിനി) 1, ഡ്രസ്സർ ബേൺ ആൻഡ് പ്ലാസ്റ്റിക് (ട്രെയിനി) 2, ലോൻഡ്രി ഓപറേറ്റർ (ട്രെയിനി) 4, അറ്റൻഡർഡ്രസ്സേഴ്സ് (ട്രെയിനി) 10 എന്നിങ്ങനെ 361 ഒഴിവുകളാണുള്ളത് . www.superspecialityhospitalrkl.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം .അവസാന തീയതി ആഗസ്റ്റ് 20.
എയിംസിൽ 195 ഒഴിവ്
ഭട്ടിൻഡയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) അദ്ധ്യാപക അനദ്ധ്യാപക തസ്തികകളിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് അപേക്ഷ ക്ഷണിച്ചു.
അദ്ധ്യാപകരുടെ 156 ഒഴിവും അനദ്ധ്യാപകരുടെ 39 ഒഴിവുമാണുള്ളത്.കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : pgimer അവസാന തീയതി : ആഗസ്റ്റ് 7.
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്ഉദ്യോഗമണ്ഡൽ
ദ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ ഓപറേറ്റർ 19, ബോയിലർ ഓപറേറ്റർ 2 ഒഴിവുണ്ട്. www.tcckerala.com/ www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 31 വൈകിട്ട് അഞ്ച്.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ നോർത്ത് ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സയന്റിസ്റ്റ് 16 ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി. ഉയർന്ന പ്രായം ലെവൽ 11ൽ 32, ലെവൽ 13ൽ 45. ഇന്റർവ്യുവിെൻഹ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.neist.res.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്റ്റ് ഏഴ് വൈകിട്ട് അഞ്ച്. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് The Administrative Officer, CSIR North East Institute of Science and Technology (NEIST),Jorhat785006, Assam എന്ന വിലാസത്തിൽ ആഗസ്റ്റ് 16നകം ലഭിക്കണം.
കേന്ദ്ര ആവിഷ്കൃത പദ്ധതിയിൽസൗജന്യ പഠനത്തോടൊപ്പം ജോലി
കേന്ദ്ര തൊഴിൽ വികസനമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ളാനിംഗ് പ്രമോഷൻ ടെസ്റ്റും (എച്ച്എൽഎഫ്പിപിടി) കേരള അക്കാഡമി ഒഫ് സിൽക്സ് എക്സലൻസും (കെഎഎസ്ഇ)ചേർന്ന് സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നാല് ബാച്ചുകളിലായി ദിവസവും നാല് മണിക്കൂർ വീതം 80 ദിവസത്തെ ക്ളാസ് ലഭിക്കും.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്,ഐടി, പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്നിവയിൽ പ്രത്യേക ട്രെയിനിംഗ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻഎസ്ഡിസി സർട്ടിഫിക്കറ്റും തൊഴിലും ഉറപ്പാക്കും.
കോഴ്സുകൾ: ഫ്രന്റ് ഓഫീസ് അസോസിയേറ്റ് (പ്ളസ് ടു യോഗ്യത, പ്രായം: 18-30), ഹൗസ് കീപ്പിംഗ് അറ്റൻഡന്റ് (അഞ്ചാം ക്ളാസ് യോഗ്യത,പ്രായം: 18-45) . കൂടുതൽ വിവരങ്ങൾക്ക്: ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ളാനിംഗ് പ്രൊമോഷൻ ട്രസ്റ്റ് (A unit of HLL Life Care Ltd.Govt.of India) GS Towers, Door No.PP21/252, Nemom P.O, 695020. ഫോൺ: 9497567739, 9605877369, 8921297498. ഇ-മെയിൽ: hlfpptpmkvy@gmail.com.
സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യ -205 ഒഴിവ്
പൊതുമേഖലയിലുള്ള മഹാരത്ന കമ്പനികളിലൊന്നായ സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യയുടെ (സെയിൽ) ഒഡിഷയിലെ റൂർക്കേല പ്ലാന്റിൽ ട്രെയിനി ആകാൻ അവസരം. എക്സിക്യുട്ടീവ്/നോൺ എക്സിക്യുട്ടീവ് വിഭാഗങ്ങളിൽ വിവിധ ട്രേഡ്/തസ്തികകളിലായുള്ള 205 ഒഴിവുകളിലേക്ക് ബിരുദം/ ഡിപ്ലോമക്കാർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. ഇതിൽ ട്രെയിനിയെ കൂടാതെ മാനേജീരിയൽ തസ്തികകളിലെ ചില ഒഴിവുകളുമുണ്ട്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. എക്സിക്യുട്ടീവ് തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് റൂർക്കല മാത്രമായിരിക്കും പരീക്ഷ കേന്ദ്രം. നോൺ എക്സിക്യുട്ടീവ് വിഭാഗത്തിലെ തസ്തികകൾക്ക് റൂർേക്കലയ്ക്ക് പുറമേ സംബാൽപുർ, ഭുവനേശ്വർ, കട്ടക് എന്നിവിടങ്ങളും പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും സന്ദർശിക്കുക :https://www.sail.co.in/ അവസാന തീയതി : ജൂലായ് 31.