വിഷാദം മുതിർന്നവരെ മാത്രം ബാധിക്കുന്നതാണെന്ന ധാരണ തെറ്റാണ്. വിഷാദം കുട്ടികളെയും പിടികൂടാറുണ്ട്. രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായത്തോടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കുട്ടികളുടെ ഭാവിയും പഠനവും അപകടത്തിലാകും. കലഹം നിറഞ്ഞ കുടുംബാന്തരീക്ഷം, പാരമ്പര്യം, തലച്ചോറിലെ രാസവസ്തുക്കളിലെ വ്യതിയാനം, തൈറോയ്ഡ്, എന്നിവയാണ് പ്രധാന കാരണങ്ങൾ.
ഇനിപ്പറയുന്നവയാണ് ലക്ഷണങ്ങൾ. ; സ്വയനിന്ദയോടെയുള്ള സംസാരം, ദുഃഖഭാവം, ക്ഷീണം, വയറുവേദന, ഛർദ്ദി, ശരീരവേദന, തലവേദന. ഉൾവലിഞ്ഞ പ്രകൃതം, പഠനത്തിൽ താത്പര്യക്കുറവ്, മുറി അടച്ചിരിക്കൽ, മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞുമാറൽ, അമിത ഉറക്കം, ഉറക്കക്കുറവ്, അമിത വിശപ്പ്, വിശപ്പില്ലായ്മ, ചെറിയ കാര്യങ്ങൾക്കു പോലും കരച്ചിൽ, അമിത കോപത്തോടെയുള്ള പ്രതികരണം, ആത്മഹത്യാ പ്രവണത.
കുട്ടികളിലെ വിഷാദം കണ്ടെത്താൻ മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കുക. ലക്ഷണങ്ങൾ കണ്ടെത്തിയാൽ മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം തേടാം. ആരംഭത്തിലേ കണ്ടെത്തി ചികിത്സിച്ചാൽ കുട്ടികളിലെ വിഷാദം പൂർണമായും ഭേദമാക്കാം.