പ്രണയം പൊളിഞ്ഞ് കഴിഞ്ഞാൽ കാമുകിയെ പെട്രോളൊഴിച്ച് കത്തിക്കുന്നതൊക്കെയാണ് അടുത്തിടെ കണ്ടുവരുന്ന ഒരു പ്രവണത. ബ്രേക്കപ്പിന് ശേഷം പഴയ കാമുകിയെ അല്ലെങ്കിൽ കാമുകനെ വെറുക്കുന്നവരായിരിക്കും മിക്കവരും.എന്നാൽ അതിൽ നിന്ന് വ്യത്യസ്ഥമായി പ്രണയിക്കാൻ പഠിപ്പിച്ചതിന് തന്റെ ആദ്യ പ്രണയിനിക്ക് നന്ദി പറഞ്ഞുകൊണ്ട് വിവാഹത്തലേന്ന് യുവാവ് അയച്ച സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലെക്സ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഹൃദയസ്പർശിയായ കുറിപ്പ് പുറത്ത് വന്നിരിക്കുന്നത്.
'നാളെ എന്റെ വിവാഹമാണ്. ഈ സന്ദേശം നിനക്ക് അയക്കണമെന്ന് തോന്നി. (ഞാൻ ഇത് അയക്കുന്ന വിവരം എന്റെ ഭാവിവധുവിന് അറിയാം). എന്റെ ആദ്യ പ്രണയിനിയായതിന് നന്ദി. എല്ലായ്‌പ്പോഴും എന്നെ പ്രചോദിപ്പിച്ചതിനും പ്രശ്‌നങ്ങളിൽ നിന്ന് മുക്തനാക്കിയതിനും നന്ദി. നിരാശപ്പെട്ടിരുന്നപ്പോഴും രോഗം വരുമ്പോഴുമൊക്കെ എന്റെ കാര്യങ്ങളിൽ ശ്രദ്ധ കാണിച്ചതിനും നന്ദി. എന്നെ സ്‌നേഹിച്ചതിനും നന്ദി. പ്രണയിച്ചിരുന്നപ്പോൾ നമ്മൾ കുട്ടികളായിരുന്നു എന്നെനിക്കറിയാം,എന്നാൽ അപ്പോഴും നീ എന്നെ പ്രണയം എന്തെന്ന് പഠിപ്പിച്ചു. നിന്നെ ഭാര്യയായി ലഭിച്ചയാൾ ഭാഗ്യവാനാണ്, അദ്ദേഹം നിന്നോട് ദിനവും സ്‌നേഹവും കരുണയും കാണിക്കുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നീ അതർഹിക്കുന്നു. എങ്ങനെ മറ്റൊരാളെ സ്‌നേഹിക്കണം എന്ന് പഠിപ്പിച്ചത് നീയാണ്. എന്നെ പ്രണയം എന്താണെന്ന് നീ പഠിപ്പിച്ചു. എന്റെ ദേഷ്യത്തെയും നിരാശയേയും കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നുമെല്ലാം പഠിപ്പിച്ചത് നീയാണ്. ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ സ്‌നേഹവും സന്തോഷവും നിറയട്ടെ.'
i-
— 𝙻𝚎𝚡 ♡ (@_xolexc) July 20, 2019
i’m speechless pic.twitter.com/i2EAiER60z