mg-university-info
mg university info

പുതുക്കിയ പരീക്ഷ തീയതി

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013ന് മുമ്പുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ്) ഹിന്ദി പോയട്രി, കമ്മ്യൂണിക്കേറ്റീവ് ഹിന്ദി ആൻഡ് ട്രാൻസ്‌ലേഷൻ (മോഡൽ 1 ബി.കോം 2011, 2012 അഡ്മിഷൻ), പോയട്രി, കമ്മ്യൂണിക്കേറ്റീവ് ഹിന്ദി ആൻഡ് ട്രാൻസ്‌ലേഷൻ (മോഡൽ 1 ബി.കോം 2011ന് മുമ്പുള്ള അഡ്മിഷൻ) പേപ്പറുകളുടെ പരീക്ഷ ഓഗസ്റ്റ് 13ന് യഥാക്രമം പരുമല പമ്പ ഡി.ബി. കോളേജിലും എറണാകുളം ചിന്മയ കോളേജിലും നടത്തും.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (സി.ബി.സി.എസ്.എസ്., 2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കലിന് പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് 29ന് ആരംഭിക്കുന്ന റഗുലർ പരീക്ഷയോടൊപ്പം പങ്കെടുക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്‌സി ഫിസിക്‌സ് (റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഓഗസ്റ്റ് ഒന്നു മുതൽ ബന്ധപ്പെട്ട കോളേജുകളിൽ നടക്കും.

എം.എസ്‌സി ബയോഫിസിക്‌സ്

സ്‌കൂൾ ഒഫ് ബയോസയൻസസിലെ എം.എസ്‌സി. ബയോഫിസിക്‌സ് പ്രോഗ്രാമിൽ സ്റ്റേറ്റ് മെരി​റ്റ്, മുസ്‌ലിം സംവരണ വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. ക്യാറ്റ് എം.ജി.യു. പ്രവേശന പരീക്ഷയിൽ ജനറൽ വിഭാഗത്തിൽ 200ാം റാങ്ക് വരെയും മുസ്ലിം വിഭാഗത്തിൽ 400ാം റാങ്ക് വരെയും ലഭിച്ച വിദ്യാർത്ഥികളിൽ താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 26ന് രാവിലെ 10ന് സ്‌കൂൾ ഒഫ് ബയോ സയൻസസിൽ ഇന്റർവ്യൂവിന് എത്തണം. ഫോൺ: 04812731035.

സീറ്റൊഴിവ്

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ എം.എഡ് പ്രോഗ്രാമിൽ എസ്.ഇ.ബി.സി. വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. ക്യാറ്റ് എം.ജി.യു. പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ളവർ 26ന് രാവിലെ 10ന് യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുമായി പഠനവകുപ്പിൽ എത്തണം. ക്യാറ്റ് എം.ജി.യു. പരീക്ഷയെഴുതാത്തവർ 500 രൂപ അടയ്ക്കണം. ഫോൺ: 04812731042.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഡബിൾ ഡിഗ്രി ഇന്റഗ്രേറ്റഡ് ബി.കോം, എൽ എൽ.ബി. ഓണേഴ്‌സ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് അഞ്ചുവരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ പഞ്ചവത്സര ഡബിൾ ഡിഗ്രി ഇന്റഗ്രേറ്റഡ് ബി.ബി.എ., എൽ എൽ.ബി. ഓണേഴ്‌സ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് അഞ്ചുവരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ. ഹിന്ദി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് ഏഴുവരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ്‌സി ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് ഏഴുവരെ അപേക്ഷിക്കാം.

സ്‌കോളർഷിപ്പ്

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള മെരി​റ്റ് സ്‌കോളർഷിപ്പ്, അശാന്തം 2018 കലോത്സവത്തിൽ വിജയികളായവർക്കുള്ള കൾച്ചറൽ സ്‌കോളർഷിപ്പ്, റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത എൻ.സി.സി., എൻ.എസ്.എസ്. വോളണ്ടിയർമാർക്കുള്ള ക്യാഷ് അവാർഡ് എന്നിവയ്ക്കുള്ള അപേക്ഷ സെപ്തംബർ ഏഴിന് വൈകീട്ട് 4.30 വരെ സ്വീകരിക്കും. അപേക്ഷഫോമും വിശദവിവരവും www.mgu.ac.in ൽ. ഫോൺ: 04812731031.