പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ് സി ബയോടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 29, 30 തീയതികളിൽ അതതു പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.
ടൈംടേബിൾ
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷയുടെ എക്‌സ്റ്റേണൽ വൈവ ആഗസ്റ്റ് 5 മുതൽ ആരംഭിക്കും.
പരീക്ഷാഫീസ്
അവസാന വർഷ ബി.ഡി.എസ് പാർട്ട് II (സപ്ലിമെന്ററി 2008 സ്‌കീം) പരീക്ഷയ്ക്ക് പിഴ കൂടാതെ ആഗസ്റ്റ് 2 വരെയും 150 രൂപ പിഴയോടെ 6 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 8 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്നാം വർഷ ബി.എഫ്.എ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 21 വരെ അപേക്ഷിക്കാം.
ബിരുദ പ്രവേശനം മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ്
ബിരുദ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ പ്രവേശന ഫീസ് ഓൺലൈനായി ഒടുക്കണം. മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിച്ച് അഡ്മിഷൻ ഫീസ് ഒടുക്കിയവർ വീണ്ടും അഡ്മിഷൻ ഫീസ് അടയ്‌ക്കേതില്ല.
അഡ്മിഷൻ ഫീസ് ഒടുക്കിയ അപേക്ഷകർ അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. 25, 26, 27 തീയതികളിലാണ് കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടത്. നിലവിൽ കോളേജുകളിൽ അഡ്മിഷൻ നേടിക്കഴിഞ്ഞവർക്ക് മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഹയർ ഓപ്ഷനുകളിലേതിലെങ്കിലും പുതിയ അലോട്ട്‌മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന കോളേജിൽ നിന്നു ടി.സി. വാങ്ങിയ ശേഷം പുതിയ അലോട്ട്‌മെന്റ് പ്രകാരമുള്ള കോളേജിൽ അഡ്മിഷൻ എടുക്കണം.
ട്രെയിനിംഗ് & പ്ലേസ്‌മെന്റ് ഡ്രൈവ്
സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 27 ന് രാവിലെ 10 മുതൽ തിരുവനന്തപുരം പി.എം.ജി യിലുളള സ്റ്റുഡൻസ് സെന്ററിലെ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ വച്ച് 28 വയസിന് താഴെയുളള ത്രിവത്സര ഡിപ്ലോമ/ബിരുദം യോഗ്യതയുള്ളവർക്കായി Maruthi Suzuki യിലെ കേരളത്തിൽ 100 ൽ പരം Dealer Sales Consultant ഒഴിവുകളിലേക്ക് സൗജന്യ ട്രെയിനിംഗ് & പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. Stipend ഓടുകൂടിയ രണ്ടു മാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിയമനം നൽകും.
പ്ലേസ്‌മെന്റ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 26 ന് രാത്രി 12 മണിക്ക് മുൻപായി http://bit.ly/MCCdrive2-July2k19 ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM ഫോൺ: 0471 - 2304577.