ന്യൂഡൽഹി: ഗ്ളോബൽ ഇന്നൊവേഷൻ (നവീനവത്‌കരണം) സൂചികയിൽ ഈവർഷം ഇന്ത്യ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 52-ാം റാങ്ക് സ്വന്തമാക്കി. 2018ൽ ഇന്ത്യ 57-ാമതായിരുന്നു. പട്ടികയിൽ സ്വിറ്ര്‌സർലൻഡിനാണ് ഒന്നാംസ്ഥാനം. സ്വീഡൻ, അമേരിക്ക, നെതർലൻഡ്‌സ്, ബ്രിട്ടൻ, ഫിൻലൻഡ്, ഡെന്മാർക്ക്, സിംഗപ്പൂർ, ജർമ്മനി, ഇസ്രയേൽ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്ര് രാജ്യങ്ങൾ.