കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് കമ്പനിയായ വി-ഗാർഡ് ഇൻഡസ്‌ട്രീസ് നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 53 കോടി രൂപയുടെ നികുതി കഴിച്ചുള്ള ലാഭം സ്വന്തമാക്കി. 54 ശതമാനമാണ് വർദ്ധന. മുൻവർഷത്തെ സമാന പാദത്തിൽ ലാഭം 34.5 കോടി രൂപയായിരുന്നു.
മൊത്തം വിറ്റുവരവ് 642 കോടി രൂപയിൽ നിന്ന് 10 ശതമാനം വർദ്ധിച്ച് 707 കോടി രൂപയായി. ഇലക്‌ട്രോണിക്‌സ്, കൺസ്യൂമർ ഡ്യൂറബിൾസ് മികച്ച വളർച്ച നേടാൻ കമ്പനിക്ക് കഴിഞ്ഞവെന്ന് മാനേജിംഗ് ഡയറക്‌ടർ മിഥുൻ കെ. ചിറ്രിലപ്പിള്ളി പറഞ്ഞു. അറ്ര വരുമാനത്തിന്റെ 46 ശതമാനവും ദക്ഷിണേന്ത്യയ്ക്ക് പുറത്തുനിന്നാണ്.