imran-khan-

വാഷിംഗ്ടൺ: പാകിസ്ഥാനിൽ ഭീകരരുണ്ടെന്ന് തുറന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. 30000 മുതൽ 40000 വരെ തീവ്രവാദികൾ പാക്കിസ്ഥാനിലുണ്ടെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ഇവർ അഫ്ഗാനിസ്ഥിലും കാശ്മീരിലുമായി ഭീകരപ്രവർത്തനങ്ങൾ നടത്തുകയാണെന്ന് ഇമ്രാൻഖാൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

പാകിസ്ഥാനിലെ മുൻസർക്കാരുകൾക്ക് തീവ്രവാദ സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ ധൈര്യം ഇല്ലായിരുന്നെന്നും 3000 ത്തിനും 4000ത്തിനും ഇടയിൽ തീവ്രവാദികൾ പാകിസ്ഥാനിലുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. 2014ൽ പെഷാവറിൽ 150 സ്കൂൾ വിദ്യാർത്ഥികളെ താലിബാന്‍ വധിച്ചപ്പോള്‍ ഭീകരരെ പാക്ക് മണ്ണിൽ വളരാൻ അനുവദിക്കില്ലെന്ന് തീരുമാനിച്ചിരുന്നതായും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു. പാക്കിസ്ഥാനിൽ നാല്പതോളം ഭീകരസംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അമേരിക്കയിൽ നടന്ന മറ്റൊരു ചടങ്ങിൽ ഇമ്രാൻഖാൻ വെളിപ്പെടുത്തിയിരുന്നതായും റിപ്പോർട്ടിലുണ്ട്.