pinarayi-vijayan
PINARAYI VIJAYAN

തിരുവനന്തപുരം: ഒരോ ഫയലും ഒരോ ജീവിതമാണെന്ന് പലവട്ടം ഒാർമ്മിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ കർമ്മ പദ്ധതി പ്രഖ്യാപിച്ചു. 90 ദിവസത്തിനകം ഇത് ക്ളീനാക്കുകയാണ് ലക്ഷ്യം.സെക്രട്ടേറിയറ്റിലും വകുപ്പുകളിലും കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ആഗസ്റ്റ് ഒന്ന് മുതൽ ഒക്ടോബർ 31വരെ തീവ്രയജ്ഞം സംഘടിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കുന്ന വകുപ്പിനും വകുപ്പ് മേധാവിക്കും ഗുഡ് സർവീസ് എൻട്രി നൽകുന്നതും പരിഗണിക്കും.സെക്രട്ടേറിയറ്റിലെ ഫയലുകൾ കാലപ്പഴക്കം അനുസരിച്ച് ഈ മാസം 31ന് മുമ്പ് തിട്ടപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. അതോടൊപ്പം അദാലത്തുകൾ നടത്തും. അദാലത്തുകൾ, തുടർപരിശോധനകൾ എന്നിവയിലൂടെ ഇടപെടൽ ശക്തിപ്പെടുത്തും. ബാക്കിയുള്ളവ മന്ത്രിമാർ നേരിട്ട് പരിശോധിച്ച് പരിഹാരം കാണും. ഇത് തുടർപ്രവർത്തനമായിരിക്കും. 37 വകുപ്പ്, 1,21,665ഫയലുകൾ സെക്രട്ടേറിയറ്റിലെ 37 വകുപ്പുകളിലായി 1,21,665ഫയലുകൾ തീർപ്പാക്കാനുണ്ട്. ജനങ്ങളുടെ പരാതികളുമായി ബന്ധപ്പെട്ട നടപടികൾ ആഗസ്റ്റ് 31ന് മുമ്പ് പൂർത്തീകരിക്കും.ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കാൻ ശാശ്വത സംവിധാനം ഉണ്ടാക്കും. ഇതിനായി സെക്രട്ടേറിയറ്റിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും ഡെപ്യൂട്ടി സെക്രട്ടറി മുതൽ മേലോട്ടുള്ള ഉദ്യോഗസ്ഥരുടെയും യോഗം ഉടൻ വിളിക്കും. ഉറങ്ങുന്ന

ഫയലുകൾ ബഹുവിധം

കെട്ടിക്കിടക്കുന്ന ഫയലുകളിൽ അധികവും അച്ചടക്ക നടപടികളുടെയും വികസന പദ്ധതികളുടേതുമാണ്

തീർപ്പാക്കാത്ത ഫയലുകൾ പണ്ടുമുതലേയുള്ളതാണ്

കൂട്ടത്തിൽ കഴിഞ്ഞ ആഴ്ച വന്ന ഫയലുകളും ഉണ്ടാവും

അച്ചടക്ക നടപടികൾ വൈകുന്നത് കുറെപ്പേർക്ക് നഷ്ടമുണ്ടാക്കും

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഫയലുകൾ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുക കുറവാണ്

വികസന പദ്ധതികളിൽ കൂടുതലും ഇറിഗേഷൻ തുടങ്ങിയ വകുപ്പുകളുടേതായിരിക്കും

കോടതിയിൽ കേസുള്ളതിനാലും ഫയലുകളിൽ തീരുമാനം വൈകാം

തസ്തിക സൃഷ്ടിക്കൽ, സ്ഥാനക്കയറ്റം എന്നിങ്ങനെ ധനവകുപ്പിൽ ഫയലുകൾ വെെകാം

 ഓൺലൈനായതോടെ ഫയൽ മനഃപൂർവം താമസിപ്പിക്കുന്നത് ഇല്ലാതായി, ഫയൽ ആരൊക്കെ എത്രസമയം സൂക്ഷിച്ചു എന്ന് അറിയാം. ഫയലുകളുടെ എണ്ണം വച്ച് കാര്യങ്ങൾ വിലയിരുത്താനാവില്ല.

ഏത് വിധത്തിലുള്ള, ഏത് സമയത്തെ ഫയലുകൾ എന്ന് തരംതിരിച്ച് കണക്കെടുത്താലേ വീഴ്ചയുണ്ടായോ എന്ന് കണക്കാക്കാനാവൂ.

സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം മാത്രം വച്ച് ഉദ്യോഗസ്ഥരെയും ഭരണത്തെയും വിലയിരുത്താനാവില്ല - എസ്.എം. വിജയാനന്ദ്, മുൻ ചീഫ് സെക്രട്ടറി

തീർപ്പാക്കാനുള്ള ഫയലുകൾ

റവന്യൂ വകുപ്പ് - 17,​300

ആഭ്യന്തരം - 13,​711

വിദ്യാഭ്യാസം - 11,​216

ആയുഷ് - 11,​157

ആരോഗ്യം - 7058 ധനകാര്യം - 6306

വ്യവസായം - 6252 കൃഷി - 5858

ജലവിഭവം - 5130

മറ്റ് 29 വകുപ്പുകളിലായി 42543