ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന മാർഗ്ഗം കളിയുടെ ട്രെയിലർ പുറത്തിറങ്ങി. ബിബിൻ ജോർജ്, നമിത പ്രമോദ്, ഗൗരി കിഷൻ എന്നിവാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രണയകഥയാണിത്. ചാനൽ ഷോകളിലൂടെ ശ്രദ്ധേയനായ ശശാങ്കൻ മയ്യനാടാണ് മാർഗം കളിക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്.
ചിത്രത്തിൽ അതിഥി താരമായാണ് 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ എത്തുന്നത്. അനന്യ ഫിലിംസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ ആൽവിൻ ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.സിദ്ധിഖ് , ഹരീഷ് കണാരൻ , ബൈജു സന്തോഷ്, ധർമജൻ, ബിന്ദു പണിക്കർ , സൗമ്യാ മേനോൻ എന്നിവരാണ് പ്രധാന താരങ്ങൾ.ഗാനങ്ങൾക്ക് വരികളെഴുതുന്നത് ബി.കെ ഹരിനാരായണനും അബീൻരാജും ചേർന്നാണ്. സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദർ. ആഗസ്റ്റിൽ ചിത്രം റിലീസാകും.