ഹർഭജന് ഖേൽരത്നയുമില്ല
ന്യൂഡൽഹി : ഇന്ത്യൻ വനിതാ അത്ലറ്റ് ദ്യുതി ചന്ദിന്റെ അർജുന അവാർഡിനുള്ള അപേക്ഷ കേന്ദ്രകായിക മന്ത്രാലയം നിരസിച്ചു. അത്ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയാണ് ദ്യുതിക്കുവേണ്ടി ശുപാർശ നൽകിയിരുന്നത്. എന്നാൽ ഫെഡറേഷന് മൂന്ന് പേരുകൾ മാത്രമേ ശുപാർശ ചെയ്യാൻ അധികാരമുണ്ടായിരുന്നുള്ളൂ. എന്നാൽ അവർ അഞ്ചുപേരുകൾ അയച്ചു ഇതിൽ നാലാമതുള്ള ദ്യുതി ചന്ദിന്റെയും അഞ്ചാമതുള്ള ഏഷ്യൻ ഗെയിംസ് 800 മീറ്റർ ജേതാവ് മൻ ജിത് സിംഗിന്റെ അപേക്ഷകൾ കായികമന്ത്രാലയം നിരസിച്ചു. അതേസമയം അപേക്ഷ സമയത്ത് ലഭിക്കാത്തതിനാൽ ക്രിക്കറ്റർ ഹർഭജൻ സിംഗിനെ ഖേൽ രത്നയ്ക്ക് പരിഗണിക്കില്ല.