വാഷിംഗ്ടൺ : ക്ളബ് വിട്ടുപോകുമെന്ന് കോച്ച് സിദാൻ കഴിഞ്ഞദിവസം പറഞ്ഞിരുന്ന ഗാരേത്ത് ബെയ്ൽ ഇന്നലെ ആഴ്സനലിനെതിരായ പ്രീസിസൺ സൗഹൃദ മത്സരത്തിൽ കളിക്കാനിറങ്ങി ഗോളുമടിച്ചു 2-2ന് മത്സരം സമനിലയിലായതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നായിരുന്നു റയലിന്റെ ജയം. രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്ന റയലിനായി ആദ്യഗോൾ തിരിച്ചടിച്ചത് പകരക്കാരനായിറങ്ങിയ ബെയ്ലാണ്.