ടോക്കിയോ : ജപ്പാൻ ഒാപ്പൺ ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യൻ സൂപ്പർ താരം കെ. ശ്രീകാന്തിനെ അട്ടിമറിച്ച് മലയാളിതാരം എച്ച്.എസ്. പ്രണോയ് മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ 13-21, 21-11, 22-20 എന്ന സ്കോറിനായിരുന്നു പ്രണോയ്യുടെ വിജയം പ്രണോയ്യും ശ്രീകാന്തും തമ്മിലുള്ള അഞ്ചാമത്തെ മത്സരമായിരുന്നു ഇത് ഇതിൽ ആദ്യമായാണ് പ്രണോയ് വിജയം കാണുന്നത്.
വനിതാസിംഗിൾസിൽ ഇന്ത്യയുടെ പി.വി സിന്ധു രണ്ടാം റൗണ്ടിലെത്തി ആദ്യ റൗണ്ടിൽ ചൈനീസ് താരം ഹാൻ യുവേയെ 21-9, 21-17നാണ് സിന്ധു തോൽപ്പിച്ചത്.