കൊളംബോ : ലോകകപ്പിലെ പരാജയത്തിന്റെ പേരിൽ മുഖ്യപരിശീലകൻ ചന്ദിക ഹതുരുസിംഗയോട് സ്ഥാനമൊഴിയാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു ബംഗ്ളാദേശിനെതിരെ നടക്കുന്ന പരമ്പരയ്ക്കുശേഷം സ്ഥാനമൊഴിയാനാണ് നിർദ്ദേശം. അടുത്ത വർഷംവരെ ഹതുരുസിംഗയ്ക്ക് ബോർഡുമായി കരാർ ഉണ്ടായിരുന്നു. 2017 ഡിസംബറിലാണ് ഇദ്ദേഹം ലങ്കൻ കോച്ചായി സ്ഥാനമേറ്റിരുന്നത്. അതിനുമുമ്പ് ബംഗ്ളാദേശ് കോച്ചായിരുന്നു. ലോകകപ്പിൽ ലങ്കയ്ക്ക് പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങൾ മാത്രമേ ജയിക്കാനായുള്ളു.
കുലശേഖര വിരമിച്ചു
കൊളംബോ : 2011 ലോകകപ്പ് ഫൈനലിൽ ധോണിയുടെ വിജയ സിക്സിന് വഴങ്ങിയ ശ്രീലങ്കൻ പേസ് ബൗളർ നുവാൻ കുലശേഖര അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 37 കാരനായ കുലശേഖര 184 ഏകദിനങ്ങളിൽ നിന്ന് 199 വിക്കറ്റുകളും 21 ടെസ്റ്റുകളിൽ നിന്ന് 48 വിക്കറ്റുകളും 58 ട്വന്റി 20 കളിൽ നിന്ന് 66 വിക്കറ്റുകളും നേടിയിട്ടുണ്ട് 2017ന് ശേഷം ഏകദിനത്തിലും 2018 നുശേഷം ട്വന്റി 20യിലും കളിച്ചിരുന്നില്ല.
ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ലങ്കൻ പേസർമാരിൽ മൂന്നാംസ്ഥാനക്കാരനാണ് കുലശേഖര.