cricket-news-srilanka-coa


കൊ​ളം​ബോ​ ​:​ ​ലോ​ക​ക​പ്പി​ലെ​ ​പ​രാ​ജ​യ​ത്തി​ന്റെ​ ​പേ​രി​ൽ​ ​മു​ഖ്യ​പ​രി​ശീ​ല​ക​ൻ​ ​ച​ന്ദി​ക​ ​ഹ​തു​രു​സിം​ഗ​യോ​ട് ​സ്ഥാ​ന​മൊ​ഴി​യാ​ൻ​ ​ശ്രീ​ല​ങ്ക​ൻ​ ​ക്രി​ക്ക​റ്റ് ​ബോ​ർ​ഡ് ​ആ​വ​ശ്യ​പ്പെ​ട്ടു​ ​ബം​ഗ്ളാ​ദേ​ശി​നെ​തി​രെ​ ​ന​ട​ക്കു​ന്ന​ ​പ​ര​മ്പ​ര​യ്ക്കു​ശേ​ഷം​ ​സ്ഥാ​ന​മൊ​ഴി​യാ​നാ​ണ് ​നി​ർ​ദ്ദേ​ശം.​ ​അ​ടു​ത്ത​ ​വ​ർ​ഷം​വ​രെ​ ​ഹ​തു​രു​സിം​ഗ​യ്ക്ക് ​ബോ​ർ​ഡു​മാ​യി​ ​ക​രാ​ർ​ ​ഉ​ണ്ടാ​യി​രു​ന്നു.​ 2017​ ​ഡി​സം​ബ​റി​ലാ​ണ് ​ഇ​ദ്ദേ​ഹം​ ​ല​ങ്ക​ൻ​ ​കോ​ച്ചാ​യി​ ​സ്ഥാ​ന​മേ​റ്റി​രു​ന്ന​ത്.​ ​അ​തി​നു​മു​മ്പ് ​ബം​ഗ്ളാ​ദേ​ശ് ​കോ​ച്ചാ​യി​രു​ന്നു.​ ​ലോ​ക​ക​പ്പി​ൽ​ ​ല​ങ്ക​യ്ക്ക് ​പ്രാ​ഥ​മി​ക​ ​റൗ​ണ്ടി​ലെ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ൾ​ ​മാ​ത്ര​മേ​ ​ജ​യി​ക്കാ​നാ​യു​ള്ളു.


അതിനിടെ 2011​ ​ലോ​ക​ക​പ്പ് ​ഫൈ​ന​ലി​ൽ​ ​ധോ​ണി​യു​ടെ​ ​വി​ജ​യ​ ​സി​ക്സി​ന് ​വ​ഴ​ങ്ങി​യ​ ​ശ്രീ​ല​ങ്ക​ൻ​ ​പേ​സ് ​ബൗ​ള​ർ​ ​നു​വാ​ൻ​ ​കു​ല​ശേ​ഖ​ര​ ​അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റി​ൽ​നി​ന്ന് ​വി​ര​മി​ച്ചു.​ 37​ ​കാ​ര​നാ​യ​ ​കു​ല​ശേ​ഖ​ര​ 184​ ​ഏ​ക​ദി​ന​ങ്ങ​ളി​ൽ​ ​നി​ന്ന് 199​ ​വി​ക്ക​റ്റു​ക​ളും​ 21​ ​ടെ​സ്റ്റു​ക​ളി​ൽ​ ​നി​ന്ന് 48​ ​വി​ക്ക​റ്റു​ക​ളും​ 58​ ​ട്വ​ന്റി​ 20​ ​ക​ളി​ൽ​ ​നി​ന്ന് 66​ ​വി​ക്ക​റ്റു​ക​ളും​ ​നേ​ടി​യി​ട്ടു​ണ്ട് 2017​ന് ​ശേ​ഷം​ ​ഏ​ക​ദി​ന​ത്തി​ലും​ 2018​ ​നു​ശേ​ഷം​ ​ട്വ​ന്റി​ 20​യി​ലും​ ​ക​ളി​ച്ചി​രു​ന്നി​ല്ല.
ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​ക്ക​റ്റു​ക​ൾ​ ​നേ​ടി​യ​ ​ല​ങ്ക​ൻ​ ​പേ​സ​ർ​മാ​രി​ൽ​ ​മൂ​ന്നാം​സ്ഥാ​ന​ക്കാ​ര​നാ​ണ് ​കു​ല​ശേ​ഖ​ര.