murder

തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയുടെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിൽ പ്രതികൾ പിടിയിൽ. മുഖ്യപ്രതി അഖിലിന്റെ സഹോദരനും സുഹൃത്തുമാണ് പൊലീസിന്റെ പിടിയിലായത്. പൂവാർ സ്വദേശി രാഖി (30)യുടെ മൃതദേഹമാണ് അമ്പൂരി തട്ടാൻമുക്കിൽ അഖിലേഷ് നായരുടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു നിന്നു കണ്ടെത്തിയത്.

എറണാകുളത്തു ജോലി ചെയ്യുന്ന രാഖിയെ 21 മുതൽ കാണാനില്ലായിരുന്നു. രാഖിയും അമ്പൂരി സ്വദേശി അഖിലും പ്രണയത്തിലായിരുന്നുവെന്നും എന്നാൽ, അഖിലിന്റെ വിവാഹം മറ്റൊരു പെൺകുട്ടിയുമായി നിശ്ചയിച്ചതോടെ രാഖിമോൾ അഖിലിനെ നിരന്തരം ശല്യംചെയ്തിരുന്നു. ഇതേത്തുടർന്നാണ് രാഖിയെ കൊല്ലാന്‍ അഖിൽ തീരുമാനിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. ജൂലായ് 21ന് കാറിൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.

അഖിലിന്റെ സുഹൃത്ത് നൽകിയ സൂചനയനുസരിച്ചാണ് അമ്പൂരി തട്ടാൻമുക്കിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു മൃതദേഹം മറവ് ചെയ്തതായി പൊലീസിനു സൂചന ലഭിച്ചത്.