ധാതുക്കൾ, ജീവകങ്ങൾ എന്നിവയാൽ സമ്പന്നമായ മുരിങ്ങക്കായ് ഉപയോഗിച്ച് തയാറാക്കുന്ന സൂപ്പ് സമ്പൂർണ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും സഹായിക്കുന്നതിനൊപ്പം വിളർച്ച, ക്ഷീണം എന്നിവ അകറ്റി ഊർജ്ജസ്വലതയും ഉന്മേഷവും പകരുന്നു. അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന മുരിങ്ങക്കായ് സൂപ്പ് അസ്ഥിസംബന്ധമായ രോഗങ്ങളെയും പ്രതിരോധിക്കും. സ്ത്രീകളും പെൺകുട്ടികളും മുരിങ്ങക്കായ് സൂപ്പ് കഴിക്കുന്നതിലൂടെ ഇരുമ്പിന്റെ അഭാവം പരിഹരിച്ച് വിളർച്ച അകറ്റാം. കുട്ടികളുടെ ആരോഗ്യത്തിനും മികച്ചതാണിത്.
രക്തസമ്മർദ്ദം അകറ്റാൻ നല്ലൊരു പ്രതിവിധിയാണ്. വിറ്റാമിൻ, സി. ബീറ്റാകരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമാണ്. മുരിങ്ങക്കായ് സൂപ്പിലുള്ള ആന്റിഓക്സിഡന്റുകൾ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും സഹായകമാണ്. മുരിങ്ങക്കായ് സൂപ്പിന്റെ ഉപയോഗത്തിലൂടെ കാഴ്ചശക്തി മെച്ചപ്പെടുത്താനും അകാലനരയെ പ്രതിരോധിക്കാനും കഴിയും. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കി ദഹനം സുഗമമാക്കുന്നതിനൊപ്പം അൾസറിന്റെ പ്രശ്നങ്ങളും പരിഹരിക്കും.