rihana

ക്വാലാലംപുർ: മുൻ മിസ് മോസ്‌കോയും റഷ്യൻ സുന്ദരിയുമായ റിഹാന ഒക്‌സാന തന്റെ കുഞ്ഞിന്റെ പിതാവ് മലേഷ്യ​ൻ മുൻ രാജാവ് സുൽത്താൻ മുഹമ്മദാണെന്ന് വെളിപ്പെടുത്തിയത് പുതിയ വിവാദത്തിന് തിരിതെളിച്ചു. എന്നാൽ റിഹാനയിൽ നിന്ന് സുൽത്താൻ മുഹമ്മദ് വിവാഹമോചനം നേടിയതായും കുഞ്ഞിന്റെ പിതാവ് സുൽത്താൻ മുഹമ്മദ് അല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.

ജൂൺ 22-ന് സുൽത്താൻ മുഹമ്മദ് റിഹാനയെ മുത്തലാഖ് ചൊല്ലി ബന്ധം ഒഴിഞ്ഞതിയാ അഭിഭാഷകൻ പറഞ്ഞു. റിഹാനയുടെ കുഞ്ഞിന്റെ പിതാവ് സുല്‍ത്താനാണ് എന്നതിന് തെളിവുകളില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.

എന്നാൽ ബന്ധം വേർപെടുത്തിയതിനെക്കുറിച്ച് തനിക്കറിയില്ലെന്നും സുൽത്താൻ മുഹമ്മദ് തന്നെയാണ് ഇപ്പോഴും തന്റെ ഭർത്താവെന്നും കുഞ്ഞ് അദ്ദേഹത്തിന്റേതാണെന്നും റിഹാന പറയുന്നു. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ റിഹാന തയ്യാറാണെന്നും അദ്ദേഹത്തിന് ഡി.എൻ.എ. ടെസ്റ്റ് നടത്താമെന്നും റിഹാനയുടെ അടുത്ത സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിഹാനയെ വിവാഹം ചെയ്തതായ വാർത്തകളെ തുടർന്ന് 2019 ജനുവരിയിൽസുല്‍ത്താന്‍ മുഹമ്മദ് രാജപദവി ഒഴിഞ്ഞിരുന്നു.