തങ്ങളുമായി ബന്ധപ്പെട്ട് വരുന്ന രസകരമായ ട്രോളുകൾ ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമൊക്കെ പങ്കുവയ്ക്കുന്നവരാണ് ചലച്ചിത്ര താരം പൃഥ്വിരാജും ഭാര്യ സുപ്രിയയും. അത്തരത്തിൽ സുപ്രിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു ട്രോൾ സോഷ്യൽ മീഡിയയിലിപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് അഭിനയിച്ച ഒരു പരസ്യമാണ് ട്രോളന്മാർ വിഷയമാക്കിയിരിക്കുന്നത്.
ആടിസെയിലുമായി ബന്ധപ്പെട്ടുള്ളതാണ് ട്രോൾ. മകൾ അലംകൃതയുടെ പി.ടി.എ മീറ്റിംഗ് കുളമാക്കിയ പൃഥ്വിയും, ഇതുകേട്ട് തലയിൽ കൈവച്ചിരിക്കുന്ന ഭാര്യ സുപ്രിയയുമാണ് ട്രോളിലെ കഥാപാത്രങ്ങൾ. പി.ടി.എ മീറ്റിംഗ് തുടങ്ങുന്നതിന് മുമ്പ് ആടിസെയിൽ തുടങ്ങിയെന്ന് പറഞ്ഞ് അച്ഛൻ എല്ലാവരെയും പറഞ്ഞ് വിട്ടെന്ന് മകൾ പറയുകയും, ഇതുകേട്ട് സുപ്രിയ തലയിൽ കൈവച്ചിരിക്കുന്നതുമാണ് ട്രോൾ. ട്രോൾ ഇഷ്ടമായ സുപ്രിയ ടോളന്മാരെ അഭിനന്ദിക്കാനും മറന്നില്ല.