പുതിയ കണക്ക് പ്രകാരം ഉഗാണ്ടയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്നവരുടെ എണ്ണം വലിയ രീതിയിൽ വർധിച്ചു. പെട്ടെന്നുള്ള ഈ വർധന എന്തുകൊണ്ടാണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതിനെപ്പറ്റി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ രംഗത്തെ വിദഗ്ദ്ധയായ ചിന്മയ് ടംബ്.
'ഇന്ത്യയും ഉഗാണ്ടയും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1890 കളിൽ കെനിയയിലെ മൊംബാസയെ ഉഗാണ്ടയിലെ കമ്പാലയുമായി ബന്ധിപ്പിക്കുന്ന ഉഗാണ്ട റെയിൽവെ പണിയുന്നതിനായി 40,000 ഇന്ത്യക്കാരെയാണ് കുടിയേറ്റ തൊഴിലാളികളായി കൊണ്ടുപോയത്. എന്നാൽ 1972ൽ സൈനിക ഭരണാധികാരി ഇദി അമിന്റെ നിർദേശപ്രകാരം ഇവർ രാജ്യം വിടാൻ നിർബന്ധിതരായി. (അതേസമയം അവരിൽ പലരും 1980 കളിലും 1990 കളിലും ഉഗാണ്ടയിലേക്ക് മടങ്ങി, ഇവർ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നെടും തൂണായി മാറി.)
ഇപ്പോൾ, 2019 ൽ ഇന്ത്യയും ഉഗാണ്ടയും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയായി. 2011 ലെ ഇന്ത്യൻ സെൻസസാണ് ഇതിന്റെ കാരണം. ഒരോ 10 വർഷത്തിലും നടത്തുന്ന സെൻസസിലെ ചില കണക്കുകൾ ഇപ്പോൾ മാത്രമാണ് പുറത്തുവിടുന്നത്. 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 181 ദശലക്ഷം ത്തിൽ നിന്ന് 1.21 ബില്യനായി ഉയർന്നു.
2001ലെ കണക്കുപ്രകാരം ഉഗാണ്ടയെ തങ്ങളുടെ അവസാന താമസസ്ഥലമായി കാണുന്ന ഇന്ത്യക്കാരുടെ എണ്ണം 694 ആയിരുന്നെങ്കിൽ ഇപ്പോൾ 121,363 ആണ്. ബംഗ്ലാദേശ്, നേപ്പാൾ പാകിസ്ഥാൻ, ശ്രീലങ്ക എന്നിവയ്ക്ക് ശേഷം ഉഗാണ്ടയിൽ നിന്ന് അല്ലെങ്കിൽ ഉഗാണ്ടയിലേക്കാണ് ഏറ്റവും കൂടുതൽ കുടിയേറ്റം നടക്കുന്നത്. ഈ കുടിയേറ്റങ്ങൾ സൂചിപ്പിക്കുന്നത് ഒന്നുകിൽ ഇന്ത്യയിലേക്ക് മാറിയ ഉഗാണ്ടൻ പൗരന്മാരെയോ ഉഗാണ്ടയിൽ താമസിച്ച് മടങ്ങിയെത്തിയ ഇന്ത്യൻ പൗരന്മാരെയോയാണ്.
ഒരു നൂറ്റാണ്ട് മുമ്പുള്ളതിൽ നിന്ന് വ്യത്യസ്തമായി പഞ്ചാബിലേക്കുള്ള കുടിയേറ്റം ഇപ്പോൾ വളരെ കുറവാണ്. വടക്കൻ സംസ്ഥാനമായ ഉത്തർപ്രദേശിലും കിഴക്കൻ സംസ്ഥാനമായ ബീഹാറിലും ഉഗാണ്ടൻ കുടിയേറ്റക്കാരുടെയോ മടക്ക കുടിയേറ്റക്കാരുടെയോ എണ്ണം 2001 ൽ അഞ്ചിൽ നിന്ന് 2011 ൽ 94,704 ആയി ഉയർന്നു. ഈ കണക്ക് ഒന്നുകിൽ വിവരങ്ങളിൽ തെറ്റുപറ്റിയതോ അല്ലെങ്കിൽ ഏറ്റവും ശ്രദ്ധേയമായ വിഷയം റിപ്പോർട്ട് ചെയ്യാത്തതിലേക്കോ ആണ് വിരൽ ചൂണ്ടുന്നത്.
ഈ ഉഗാണ്ടൻ കുടിയേറ്റക്കാരിൽ 77,000 ത്തിലധികം പേർ തങ്ങൾ പത്ത് വർഷത്തിലേറെയായി ഇന്ത്യയിലാണെന്ന് റിപ്പോർട്ട് ചെയ്തു. എന്നാൽ 2001 ലെ സെൻസസ് പ്രകാരം ആകെ 694 പേർ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. അതിനാൽ ഒരു തെറ്റ് സംഭവിച്ചുവെന്നത് വളരെ വ്യക്തമാണ്'.ചിന്മയ് ടംബ് പറഞ്ഞുവെന്ന് ഒരു പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.