mumbai-girl

ഉത്തരാഖണ്ഡിൽ പെൺഭ്രൂണഹത്യകൾ പെരുകുന്നു എന്ന തരത്തിൽ ഒരു വാർത്ത അടുത്തിടെ മാദ്ധ്യമങ്ങളിൽ വന്നിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിൽ പെൺകുഞ്ഞുങ്ങൾ ജനിച്ചിട്ട് മൂന്ന് മാസത്തോളമായി എന്നായിരുന്നു വാർത്ത. പെൺകുഞ്ഞുങ്ങളെ ഗർഭത്തിൽ വച്ചുതന്നെ ഇല്ലാതാക്കുന്നതാണ് ഇതിന് കാരണം എന്നാണ് ഈ പ്രദേശത്തെ സാമൂഹ്യപ്രവർത്തകരും മറ്റും പറയുന്നത്. പെൺകുട്ടികളെ വളർത്തികൊണ്ടുവരുമ്പോൾ തന്നെ അവരെ വിവാഹം കഴിപ്പിച്ചയാക്കാനുള്ളതാണ് എന്നൊരു നമ്മുടെ നാട്ടിൽ നിലവിലുണ്ട്. പുരുഷൻമാറും ഈ ചിന്താഗതിയുടെ ഇരകൾ തന്നെയാണെങ്കിലും സ്ത്രീകളാണ് ഇക്കാര്യത്തിൽ കൂടുതലും വേട്ടയാടപ്പെടുന്നത്. ഇതിന് ഒരു പരിധി വരെയൊക്കെ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നത്തെ കാലത്തും ഈ ചിന്താഗതി വച്ച് പുലർത്തുന്നവരുണ്ട്. എല്ലാ മേഖയിലും സ്ത്രീകൾ മുന്നേറാൻ ആരംഭിച്ചിട്ടും ഈ പഴയ ചിന്തയുടെ നിഴലിലാണ് ഇപ്പോഴും ചില ആളുകൾ. പുരുഷന്മാരും ഇത്തരത്തിൽ ഒരു അനുയോജ്യയായ ജീവിത പങ്കാളിയെ കണ്ടെത്തണമെന്നാണ് അലിഖിത നിയമം. ഈ മനോഭാവത്തിനെതിരെ പ്രതികരിക്കുകയാണ് മുംബയിലെ ഈ പെൺകുട്ടി.

'എനിക്കറിയില്ല ആരാണ് ഇങ്ങനെയുള്ള നിയമങ്ങളുണ്ടാക്കിയതെന്ന്. എന്റെ ജീവിതത്തിന്റെ നല്ല ഭാഗം എനിക്ക് യോജിച്ച ആളെ കണ്ടെത്താനും ബാക്കി ഭാഗം അയാളുടെ കൂടെ ജീവിക്കാനുമാണോ ഞാൻ ചെലവഴിക്കേണ്ടത്? അതാണോ എന്റെ ജീവിതത്തിലെ ആകെയുള്ള ലക്‌ഷ്യം? എന്തിനാണ് നമ്മളെല്ലാം ആ യോജിച്ച ആളെ കണ്ടെത്താനായി വ്യഗ്രതപ്പെടുന്നത്? ആലോചിച്ചു നോക്കിയാൽ വളരെ വിചിത്രമാണിത്. നമ്മൾ ഒരുപാട് പേർ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. അങ്ങനെയുള്ള നമ്മളെല്ലാവരും ജീവിതകാലം മുഴുക്കെ ഈ ഒരു കാര്യം മാത്രമാണ് കേട്ടുവരുന്നത്. സത്യസന്ധമായി പറയുകയാണെങ്കിൽ ഇത് ഒരുപാട് പിഴവുകളുള്ള ഒരു ചിന്തയാണ്.'

'കാരണം, നിങ്ങൾ അനുയോജ്യനായ ഒരാളെ കണ്ടെത്തിയെന്നിരിക്കട്ടെ, ഒരു ജീവിതകാലം മുഴുവൻ ഒപ്പം കഴിയാൻ അയാൾ യോഗ്യനാണെന്ന് എങ്ങനെ മുൻകൂട്ടി അറിയാൻ കഴിയും? ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം എന്റെ മാതാപിതാക്കളാണ്. നിയമപരമായി കല്യാണം കഴിച്ചവർ എന്ന ഒറ്റ കാരണം കൊണ്ടാണ് അവർ ഇപ്പോഴും ഒരു മുറിയിൽ ഒന്നിച്ചിരിക്കുന്നത്. പറഞ്ഞിട്ട് കാര്യമുണ്ടോ എന്നറിയില്ല. ഒരുപക്ഷെ അങ്ങനെയായിരിക്കും ഈ ലോകത്തിന്റെ പ്രവർത്തനം. എന്റെ കാര്യം എടുക്കുകയാണെങ്കിൽ ഞാൻ ഇന്നുവരെ ആരെയും ഡേറ്റ് ചെയ്തിട്ടില്ല. അങ്ങനെ ചെയ്യാനും ഞാൻ ഉദ്ദേശിക്കുന്നില്ല. ഒരു പങ്കാളിയെ കുറിച്ച് എനിക്ക് നൂറ് ശതമാനം ഉറപ്പാകുന്നത് വരെ. അത് അടുത്തെങ്ങും സംഭവിക്കുമെന്നും എനിക്ക് തോന്നുന്നില്ല.'