pak

ഇസ്ലമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഇമാം ഉൾ ഹഖിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ച് പുറത്തുവന്ന ട്വീറ്റ് വൈറലാകുന്നു. താരം സ്ത്രീകളുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ട്വീറ്റ് പ്രചരിക്കുന്നത്. ഏഴോ എട്ടോ സ്ത്രീകളുമായി പാക് താരത്തിന് ബന്ധമുണ്ടെന്നും അവരെ വഞ്ചിച്ചതായും ട്വീറ്റിൽ പറയുന്നു.

സംഭവം പുറത്തുവന്നതോടെ പാക് ക്രിക്കറ്റ് ടീമിന് ആകെ നാണക്കേടായിരിക്കുകയാണ്. ഇക്കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഇമാം ഉൾ ഹഖ് മുൻ ക്യാപ്ടനും സെലക്ടറുമായ ഇൻസമാം ഉൾ ഹഖിന്റെ സഹോദരീ പുത്രൻ കൂടിയാണ്. സോഷ്യൽ മീ‌ഡിയയിൽ ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്.

It was her choice to go meet him in his bedrooms!
Girl did you took permission from social media to be physical with lier ???
This ain't no Harrasment 😡
Idk y they always endsup on social media and trying to be victim for something they did on their own. #Imamulhaq #MeToo pic.twitter.com/7RoEqIh0Ht

— murtazza_ali (@murtazza_ali) July 24, 2019