cow

ശുദ്ധമായ പാൽ ലഭിക്കുക എന്നതിനൊപ്പം പ്രകൃതി, ജന്തുജീവി സംരക്ഷണത്തിനുളള പ്രധാന ചുവടുവെയ്പ്പ് കൂടിയാണ് പശു വളർത്തൽ. ഒന്ന് ശ്രദ്ധിച്ചാൽ ആദായകരമായ ഒരു തൊഴിലാക്കാം. അധികം അദ്ധ്വാനവും സ്ഥിരോത്സാഹവും ക്ഷീരോത്പാദന മേഖലയ്ക്ക് ആവശ്യമായ ഘടകമാണ്. നിത്യേനയുള്ള കറവയും, തീറ്റകൊടുക്കലും, തൊഴുത്തു വൃത്തിയാക്കലുമെല്ലാം സൗകര്യങ്ങൾക്കനുസരിച്ച് മാറ്റിവയ്ക്കാനാകില്ല.

കന്നുകാലി വളർത്തൽ മേഖലയിൽ കൈയും മെയ്യും മറന്ന് പരിശ്രമിക്കുന്ന ഒരു കർഷകനെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പേര് ബോബി തോമസ്,​ വീട്ടനടുത്തുള്ള റബ്ബർ തോട്ടം വെട്ടിമാറ്റിയാണ് ബോബി പശുക്കൾക്ക് കൂടാരം ഒരുക്കിയത്. പശുക്കളെ വളർത്തുമ്പോൾ അത് ഒന്നും രണ്ടുമാകരുതെന്ന് ബോബിക്ക് നിർബന്ധമുണ്ടായിരുന്നു. കൂടാതെ കൃഷി എന്നാൽ അടിമുടി ശ്രദ്ധ വേണ്ട കാര്യമാണെന്ന് ബോബിക്ക് നല്ല ഉറപ്പുണ്ട്. ബോബിയുടെ കന്നുകാലി കൃഷിയുടെ വിശേഷങ്ങളിലേക്ക് കടക്കാം.