ലണ്ടൻ: ബ്രിട്ടൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ ബോറിസ് ജോൺസന്റെ ഉന്നത ഉദ്യോഗസ്ഥ വൃന്ദത്തിൽ മൂന്ന് ഇന്ത്യൻ വംശജരും. പ്രീതി പട്ടേൽ, അലോക് ശർമ്മ, ഋഷി സുനാക് എന്നിവരാണ് ബ്രിട്ടീഷ് മന്ത്രിസഭയിലെ ഇന്ത്യൻ വംശജർ.
പ്രീതി പട്ടേൽ
ആഭ്യന്തര സെക്രട്ടറിയായി നിയമനം. 47 വയസ്. ബ്രിട്ടനിലെ ആദ്യ ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി. ദേശസുരക്ഷ, കുടിയേറ്റം, വിസ പോളിസി എന്നിവയുടെ ചുമതല വഹിക്കും. കൺസർവേറ്റീവ് പാർട്ടി അംഗമായ പ്രീതി, തെരേസ മേയ് സർക്കാരിൽ അന്താരാഷ്ട്ര വികസന വകുപ്പ് സെക്രട്ടറിയായിരുന്നു. ബോറിസ് ജോൺസന്റെ അടുത്ത അനുയായിയും ബ്രക്സിറ്റിന്റെ കടുത്ത അനുകൂലവാദിയുമാണ് പ്രീതി.
അലോക് ശർമ്മ
അന്താരാഷ്ട്ര വികസനത്തിന്റെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായി നിയമനം. 51 വയസ്. വിദേശ രാജ്യങ്ങൾക്കുള്ള ബ്രിട്ടന്റെ സാമ്പത്തിക സഹായത്തിന്റെ ചുമതല വഹിക്കും. റീഡിൽ വെസ്റ്റിൽനിന്നുള്ള എം.പിയാണ് അലോക് ശർമ്മ. കടുത്ത ബ്രക്സിറ്റ് വാദി.
ഋഷി സുനാക്
ട്രഷറിയുടെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായി നിയമനം. 39 വയസ്. മുമ്പ് തദ്ദേശഭരണ വകുപ്പിൽ ജൂനിയർ മിനിസ്റ്ററായിരുന്നു. ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവ്.