bjp

ഭോപ്പാൽ: കർണാടയ്ക്കു പിന്നാലെ മദ്ധ്യപ്രദേശ് സർക്കാരിനുനേരെയും ഭീഷണിയുമായി രംഗത്തെത്തിയ ബി.ജെ.പിക്ക് തിരിച്ചടിയായിട്ടാണ് അവരുടെ രണ്ട് എം.എൽ.എമാർ കമൽനാഥ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്. ക്രിമിനൽ നിയമ ഭേദഗതി ബിൽ പാസാക്കുന്നതിനിടെയാണ് ബി. ജെ.പി എം.എൽ.എമാരായ നാരായൺ ത്രിപാഠി,​ ശരദ് കോൾ എന്നിവർ കോൺഗ്രസിന് അനുകൂലമായി വോട്ടു ചെയ്തത്. എന്നാൽ ഇപ്പോഴിതാ കൂടുതൽ ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിലേക്ക് പോകുമെന്ന സൂചനയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വയം പ്രഖ്യാപിത ആൾദൈവമായ കമ്പ്യൂട്ടർ ബാബ.

നാല് ബി.ജെ.പി എം.എൽ.എമാർ തന്നോട് ബന്ധപ്പെടുന്നുണ്ട്. ശരിയായ സമയം വരുമ്പോൾ ഞാൻ അവരെ എല്ലാവരുടെയും മുന്നിൽ അവതരിപ്പിക്കും. എപ്പോഴാണോ മുഖ്യമന്ത്രി കമൽനാഥ് ആവശ്യപ്പെടുന്നത് അപ്പോൾ ഞാൻ അവരെ എല്ലാവരുടെയും മുന്നിൽ കൊണ്ടുനിർത്തും. നാല് എം എൽ എമാരാണ് ഞാനുമായി ബന്ധം പുലർത്തുന്നത്. സർക്കാരിൽ ഉൾപ്പെടുത്തുമെന്നാണ് അവരുടെ പ്രതീക്ഷ കമ്പ്യൂട്ടർബാബ ഇൻഡോറിൽ പറഞ്ഞു.

Computer Baba, in Indore, MP: Four MLAs (BJP MLAs) are in contact with me, when the time is right I'll present them before everyone. When CM Kamal Nath tells me, I'll present them before all. They (4 BJP MLAs) are in contact with me & are expecting that they be included in govt. pic.twitter.com/z0KtHi2Cj9

— ANI (@ANI) July 25, 2019

അതേസമയം,​ മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ മറിച്ചിടാനുള്ള ശേഷി സംസ്ഥാന നേതൃത്വത്തിനുണ്ടെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ നേരത്തെ രംഗത്തെത്തിയിരുന്നു. മുകളിൽ നിന്ന് നിർദ്ദേശം കിട്ടിയാൽ 24 മണിക്കൂറിനകം സർക്കാരിനെ താഴെ വീഴ്ത്തുമെന്നായിരുന്നു ഗോപാൽ ഭാർഗവയുടെ വെല്ലുവിളി. ബി.ജെ.പിയുടെ സ്ഥിരം പല്ലവിയാണ് ഇത്തരം പ്രയോഗങ്ങളെന്നായിരുന്നു മുഖ്യമന്ത്രി കമൽനാഥിന്റെ പ്രതികരണം.