saran-s
saran

തിരുവനന്തപുരം: മലേഷ്യയിൽ നടക്കുന്ന ലോക ജൂനിയർ സോഫ്ട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് തിരുവനന്തപുരം കരകുളം ജി.വി.എച്ച്.എസ്. എസ് വിദ്യാർത്ഥി ശരൺ.എസ് തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ സ്കൂൾ ഹാൻഡ്ബാൾ, ബേസ്ബാൾ, ത്രോബാൾ മത്സരങ്ങളിൽ കേരളത്തിനായി പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ സോഫ്ട്ബാൾ സെക്രട്ടറിയും കരകുളം ജി.വി.എച്ച്.എസ്.എസിലെ കായികാദ്ധ്യാപകനുമായ മുൻ ദേശീയ താരം ബോബി. സി. ജോസഫ് ആണ് പരിശീലകൻ.