മുംബയ്: ബോളിവുഡ് താരം ശിൽപ്പ ഷെട്ടി സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. തന്റെ ചിത്രങ്ങളും വീഡിയോകളും അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ താരത്തിന് അബദ്ധം സംഭവിച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മെർലിൻ മൺറോ പോസിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ് ശിൽപ്പയ്ക്ക് പണിയായത്.
വീഡിയോയ്ക്ക് പോസ് ചെയ്യവെ കാറ്റടിക്കുകയും ശിൽപ്പയുടെ വസ്ത്രങ്ങൾ മുകളിലേക്ക് പാറുകയും ചെയ്തു. ഇത് മനസിലാക്കിയ ശിൽപ്പ പെട്ടെന്ന് തന്നെ വസ്ത്രം പിടിക്കുകയും അബദ്ധം പിണഞ്ഞ പോലെ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. ശിൽപ്പ തന്നെ പങ്കുവച്ച് വീഡിയോ ഇതുവരെ 18 ലക്ഷത്തോളം ആളുകളാണ് കണ്ടിരിക്കുന്നത്.