kerala-university

പരീക്ഷാഫലം

എം.എ ആർക്കിയോളജി 2017 - 2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


അപേക്ഷ ക്ഷണിക്കുന്നു

തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം പി.എം.ജിയിലെ സി.എ.സി.ഇ.ഇ കാമ്പസിൽ നടത്തുന്ന ആറ് മാസ കാലയളവുളള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി. ഫീസ്: 7500 രൂപ. സർട്ടിഫിക്കറ്റ് ഇൻ നഴ്സിംഗ് അഡ്മിനിസ്‌ട്രേഷൻ യോഗ്യത: ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ് കൂടാതെ കേരള രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. ഫീസ്: 7500 രൂപ. അവസാന തീയതി ആഗസ്റ്റ് 9. വിശദവിവരങ്ങൾക്ക് സി.എ.സി.ഇ.ഇ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2302523


ഇന്റർവ്യൂ

തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന ഒരു വർഷത്തെ യോഗാ തെറാപ്പി കോഴ്സിന്റെ പ്രവേശനത്തിനുളള ഇന്റർവ്യൂ ആഗസ്റ്റ് 5 ന് രാവിലെ 11ന് നടത്തും. ഒഴിവുളള സീറ്റുകളിൽ അന്നേ ദിവസം സ്‌പോട്ട് അഡ്മിഷൻ നൽകും. വിശദവിവരങ്ങൾക്ക് സി.എ.സി.ഇ.ഇ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2302523