ബി.ഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷ
ഫസ്റ്റ് സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്‌കീം) പരീക്ഷയ്ക്ക് 25 മുതൽ ഓഗസ്റ്റ് മൂന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ 6 വരെയും, 315 രൂപ സൂപ്പർ ഫൈനോടെ ആഗസ്റ്റ് 8 വരെയും രജിസ്‌ട്രേഷൻ നടത്താം.
പരീക്ഷാ ഫലം
സെക്കൻഡ് സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീ ടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്‌കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 29 നകം അപേക്ഷിക്കണം.
റീടോട്ടലിംഗ് ഫലം
അവസാന വർഷ ബി.ഫാം ഡിഗ്രി റെഗുലർ, സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു