computer-baba

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നാല് ബി.ജെ.പി എം.എൽ.എമാർ കൂടി കോൺഗ്രസിലേക്കു പോകുമെന്ന് സ്വയംപ്രഖ്യപിത ആൾദൈവം കമ്പ്യൂട്ടർ ബാബയുടെ പ്രവചനം. കഴിഞ്ഞദിവസം മദ്ധ്യപ്രദേശ് നിയമസഭയിൽ ക്രിമിനൽ നിയമഭേദഗതി ബിൽ പാസാക്കുന്നതിനിടെ രണ്ട് ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിന് അനുകൂലമായി വോട്ടുചെയ്തതിന് പിന്നാലെയാണ് കമ്പ്യൂട്ടർ ബാബയുടെ പ്രവചനം.

നാല് ബി.ജെ.പി എം.എൽ.എമാർ എന്നോട് ബന്ധപ്പെടുന്നുണ്ട്. എപ്പോഴാണോ മുഖ്യമന്ത്രി കമൽനാഥ് ആവശ്യപ്പെടുന്നത് അപ്പോൾ ഞാൻ അവരെ എല്ലാവരുടെയും മുന്നിൽ കൊണ്ടുവന്ന് നിറുത്തും. നാല് എം.എൽ.എമാരാണ് ഞാനുമായി ബന്ധം പുലർത്തുന്നത്. സർക്കാരിൽ ഉൾപ്പെടുത്തുമെന്നാണ് അവരുടെ പ്രതീക്ഷ- കമ്പ്യൂട്ടർബാബ പറഞ്ഞു.