1. മുഖ്യമന്ത്രി പിണറായി വിജയനും ആയി കൂടിക്കാഴ്ച നടത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എ.കെ.ജി സെന്ററിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച നടന്നത്, സി.പി.ഐ നേതാക്കള്‍ക്ക് എതിരായ പൊലീസ് നടപടിയില്‍. കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സി.പി.ഐ നേതാക്കള്‍ക്ക് എതിരായ പൊലീസ് നടപടിയില്‍ കാനം മൗനം പാലിക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമോശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സി.പി.ഐ കൊച്ചി ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരുന്നു നേതാക്കളും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
2. ഭീകരവാധത്തിന് എതിരെ ശക്തമായ നടപടി എടുക്കാന്‍ സമയം ആയെന്ന് പാകിസ്ഥനോട് ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകരവാധി ക്യാമ്പുകളെ കുറിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍. പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ലഭിക്കും എന്നാണ് പ്രതീക്ഷ എന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ .
3 കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ പാക് അധകൃതരുമായി ബന്ധപ്പെട്ടു വരികയാണ്. കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രി പാര്‍ലമെന്റിന്റെ ഇരു സഭകളിലും വ്യക്തമാക്കിയിട്ടുണ്ട് എന്നും രവീഷ് കുമാര്‍ പറഞ്ഞു.
4. ജയ്ശ്രീറാം വിളി വിവാദത്തില്‍ ബി.ജെ.പി വക്താവിന് മറുപടിയുമായി അടൂര്‍ ഗോപാല കൃഷ്ണന്‍. ചന്ദ്രനിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാല്‍ പോകാം എന്ന് ബി. ഗോപാലകൃഷ്ണന് അടൂരിന്റെ മറുപടി. ഇതുവരെ പാകിസ്ഥാനിലേക്ക് പോകണം എന്നാണ് പറഞ്ഞിരുന്നത്. താന്‍ പ്രതിഷേധം അറിയിച്ചത് ജയശ്രീറാം വിളിച്ചതിന് അല്ല, മറിച്ച് ജയ് ശ്രീറാമിന്റെ പേരില്‍ കൊലവിളി നടത്തിയതിന്. വീടിന് മുന്നില്‍ ജയ്ശ്രീറാം വിളിച്ചാല്‍ താനും ചേരും. പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആരെയും പേരെടുത്ത് വിമര്‍ശിച്ചിട്ടില്ല എന്നും ബി.ജെ.പി വക്താവിന് നല്‍കിയ മറുപടിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍
5. ജയ്ശ്രീരാം വിളികള്‍ സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അടൂരിന് ചന്ദ്രനില്‍ പോകാം എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്. വേണ്ടി വന്നാല്‍ അടൂരിന്റെ വീടിന് മുന്നിലും ജയ്ശ്രീരാം വിളിക്കുമെന്നും കേന്ദ്രത്തില്‍ നിന്നും ഒന്നും കിട്ടാത്തത് കൊണ്ടാണോ വിമര്‍ശനമെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഗോപാലകൃഷ്ണന്റെ ഭീഷണി. ജയ് ശ്രീരാം വിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലത് എന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു
6. ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ ഗ്രേസ് 1-ലെ ഇന്ത്യക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സന്ദര്‍ശിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇ വരെ മോചിപ്പിക്കാനുള്ള നടപടി വേഗം പൂര്‍ത്തിയാക്കും എന്ന് ഹൈക്കമ്മിഷണര്‍ ഉറപ്പു നല്‍കി എന്നും വി. മുരളീധരന്‍. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്ന് ആരോപിച്ച് ജൂലായ് നാലിന് ആണ് ഗ്രേസ് -1 എന്ന ഇറാനിയന്‍ എണ്ണ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചേടുത്തത്. കപ്പല്‍ 30 ദിവസം തടങ്കലില്‍ വയ്ക്കാനും ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ ബ്രിട്ടന്റെ എണ്ണ കപ്പലായ സ്‌റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്തിരുന്നു. ഈ കപ്പലിലും ഇന്ത്യക്കാരുണ്ട്
7. അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തെല്ലുകള്‍ക്ക് പൊട്ടലുണ്ട്. ആന്തരിക അവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പീഡനത്തിന് ഇരയായോ എന്നറിയാന്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ സൈനികനായ മുഖ്യപ്രതിയെ കസ്റ്റഡിയില്‍ കിട്ടാല്‍ പൊലീസ് സൈന്യത്തെ സമീപിച്ചിരുന്നു
8. തിരുവനന്തപുരം പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തായ അഖിലിന്റെ നിര്‍മാണം നടക്കുന്ന വീടിന് സമീപത്ത് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. രാഖിയെ സുഹൃത്ത് അഖിലും സഹോദരന്‍ രാഹുലും അഖിലിന്റെ സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് കൊലപ്പെടുത്തി എന്ന് ആദര്‍ശ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള അന്വേഷണം
9. നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി എസ്.ഐ സാബുവിന്റെയും, നാലാം പ്രതി സി.പി.ഒ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷയാണ് തൊടുപുഴ ജില്ലാ കോടതി തള്ളിയത്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കും എന്ന് പ്രതികള്‍ വ്യക്തമാക്കി. അതേസമയം, കസ്റ്റഡി മരണത്തില്‍ ഇന്നലെ അറസ്റ്റിലായ മൂന്ന് പ്രതികളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൂന്ന് പേരെയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ പ്രവേശിപ്പിച്ചത്. എ.എസ്.ഐ റോയ്.പി.വര്‍ഗീസ്, സി.പി.ഒ ജിതിന്‍.കെ.ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം ജയിംസ് എന്നിവരെ ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
10. വിവരാവകാശ നിയമ ഭേദഗതി ചര്‍ച്ചയ്ക്ക് എടുത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍. സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ലിന്റെ കോപ്പികള്‍ കീറി എറിഞ്ഞു. ബില്‍ രാജ്യസഭാ സെലക്ട് കമ്മിറ്റിയ്ക്ക് വിടണം എന്ന് ആവശ്യം. പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു. ബില്ലിലുള്ളത്, മുഖ്യ വിവരാവകാശ കമ്മിഷണര്‍, കമ്മിഷണര്‍മാര്‍ എന്നിവര്‍ക്ക് ഇതുവരെ ഉണ്ടായിരുന്ന തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ പദവി എടുത്തു കളയുന്ന ഭേദഗതി