കൊച്ചി: ചൈനയിലെ വുഹാൻ യൂണിവേഴ്‌സിറ്രിയിലെ സ്‌കൂൾ ഒഫ് മെഡിസിൻ വിഭാഗം പ്രതിനിധികൾ ആഗസ്‌റ്റ് നാലിന് കേരളത്തിലെത്തും. കൊച്ചി എം.ജി റോഡിലെ എ.ഇ.സി ഓഫീസിൽ നടക്കുന്ന സംഗമത്തിൽ വുഹാൻ യൂണിവേഴ്‌സിറ്റിയിൽ എം.ബി.ബി.എസ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്‌പോട്ട് അഡ്‌മിഷൻ നേടാൻ അവസരമുണ്ട്. നീറ്ര് യോഗ്യതയുള്ളവർക്കും ജൂലായ് 29നകം രജിസ്‌റ്റർ ചെയ്‌തവർക്കുമാണ് അവസരം.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്‌റ്റലുകളാണുള്ളത്. ക്ളാസുകൾ ഇംഗ്ളീഷ് മീഡിയത്തിലാണ്. ഏഷ്യൻ എജ്യൂക്കേഷണൽ കൺസൾട്ടൻസിയാണ് ഇന്ത്യയിലെ അംഗീകൃത കൺസൾട്ടൻസി. ഫോൺ: 95269 90444