മറഡോണയുടെ
ശസ്ത്രക്രിയ കഴിഞ്ഞു
ബ്യൂണസ് അയേഴ്സ് : അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ കൈമുട്ടിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. മെക്സിക്കൻ ക്ളബ് ഡോറാഡോസിന്റെ പരിശീലക സ്ഥാനത്തുനിന്ന് മറഡോണ ആരോഗ്യ പ്രശ്നങ്ങളെതുടർന്ന് കഴിഞ്ഞമാസം രാജിവച്ചിരുന്നു.
ശ്രീജേഷിന് വിശ്രമം
ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിന്റെ ടെസ്റ്റ് ഇവന്റായി ജപ്പാനിൽ നടക്കുന്ന ഹോക്കി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്, ക്യാപ്ടൻ മൻപ്രീത് സിംഗ് എന്നിവർക്ക് വിശ്രമം നൽകി. ഡ്രാഗ് ഫ്ളിക്കർ മൻദീപ് സിംഗാണ് ടീമിനെ നയിക്കുക. പരിചയ സമ്പന്നനായ എസ്.വി. സുനിൽ പരിക്ക് മാറി തിരിച്ചെത്തി.
രാംകുമാർ പുറത്ത്
ബിൻഗാം ടൺ : ഇന്ത്യയുടെ രാംകുമാർ രാമനാഥൻ അമേരിക്കയിലെ ബിൻഗാം ടൺ ഒാപ്പൺ ടെന്നിസിന്റെ രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം അലക്സാണ്ടർ റിറ്റ്സ്ചാർഡിനോട് 6-2, 6-7, 2-6ന് തോറ്റ് പുറത്തായി.