കൊൽക്കത്ത: 'മമതാ ബാനർജിക്ക് മുദ്രാവാക്യം വിളിക്കാത്തതിനെ കോളേജ് പ്രൊഫസറെ തൃണമുൽ കോൺഗ്രസ് വിദ്യാർത്ഥി വിഭാഗം മർദ്ദിച്ചു. തൃണമൂൽ കോൺഗ്രസ് വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ ഛത്ര പരിഷദിന്റെ പ്രവർത്തകർ കോളേജിലെ പെൺകുട്ടികളോട് 'മമതാ ബാനർജി സിന്ദാബാദ് വിളിക്കാൻ ആവശ്യപ്പെടുകയും എന്നാൽ അധ്യാപകൻ അത് എതിർക്കുകയും ചെയ്തതോടെ മർദ്ദിക്കുകയുമായിരുന്നു.
ക്യാമ്പസിലെ വിദ്യാർത്ഥികളും തൃണമൂൽ ഛത്ര പരിഷദ് പ്രവർത്തകരും തമ്മിലുള്ള പ്രശ്നത്തിൽ സംഭവത്തന്റെ തുടക്കം. സംഘർഷത്തിൽ ബംഗാളി അധ്യാപകനായ പ്രൊഫസർ സുബത്ര ചാറ്റർജിക്കാണ് മർദ്ദനമേറ്റത്. പെൺകുട്ടികളെ തടഞ്ഞുവച്ചുകൊണ്ട് 'മമതാ ബാനർജി സിന്ദാബാദ്' വിളിക്കാൻ തൃണമൂൽ ഛത്ര പരിഷദ് പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പെൺകുട്ടികൾ അതിന് കൂട്ടാക്കിയില്ല. തുടർന്ന് പെൺകുട്ടികളുടെ ഭാഗത്ത് നിന്ന തൃണമൂൽ ഛത്ര പരിഷദ് പ്രവർത്തര്‍ മർദ്ദിക്കുകയായിരുന്നു.
സംഭവം വിവാദമാവുകയും ഇതിനെ തുടർന്ന് പ്രതിഷേധവും ഉണ്ടായി. തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രൊഫസറെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും തൃണമൂൽ ഛത്ര പരിഷദിനെ വിമർശിക്കുകയും ചെയ്തു. സംഭവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.