ഇപ്പോൾ കുട്ടികളിൽ പൊതുവേ കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് പഠിക്കാനുള്ള മടി. മൊബെെൽ ഫോണിന്റെ ഉപയോഗം കൂടിയതോടെ കൂട്ടികളും പഠനത്തിൽ നിന്നും പുറകോട്ട് പോയി. മാതാപിതാക്കൾ കുട്ടികൾക്ക് വീഡിയോ ഗെയിം കളിക്കായി ഫോൺ നൽകുന്നതും അവർക്ക് മോശമായ തരത്തിൽ ബാധിക്കുന്നുണ്ട്. എന്നിരുന്നാലും കുട്ടികളിൽ പഠനത്തിൽ കേന്ദ്രീകരിക്കാൻ ചില എളുപ്പവഴികളുണ്ട്.
കുട്ടികളോടൊപ്പം പഠിപ്പിക്കാനിരിക്കുന്ന അമ്മമാർ ആദ്യം തന്നെ പാഠഭാഗത്തേക്ക് പോകരുത്. കുട്ടികൾക്ക് ഇഷ്ടപ്പെട്ട കളികളിലൂടെ പഠനമേഖലയിലേക്ക് നീങ്ങുന്നതാണ് നല്ലത്. പഠിക്കേണ്ട കാര്യങ്ങൾ കളിയിലൂടെ പറഞ്ഞു കൊടുക്കുന്നതും നല്ലതാണ്. സ്കൂളിൽ നിന്ന് വരുന്ന കുട്ടികളോട് ആദ്യം പഠിച്ചതിനെ കുറിച്ചും ഇനി പഠിക്കേണ്ടതിന്റെയും കാര്യം പറയരുത്. സ്കൂളിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കണം.
പഠിക്കുന്ന കാര്യങ്ങൾ കുട്ടിക്ക് എന്ത് കൊണ്ട് പെട്ടെന്ന് മനസിലാകുന്നില്ല മാതാപിതാക്കൾ അറിഞ്ഞിരിക്കണം. ഓരോ കുഞ്ഞുങ്ങളുടേയും ഐ.ക്യു ഒന്നിനൊന്നു വ്യത്യസ്തമായിരിക്കും. ചിലർക്ക് പഠിക്കാനുള്ള കഴിവ് കൂടുതലായിരിക്കും. എന്നാൽ വേറെ ചിലർക്ക് പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കാനാകില്ല. അവർക്ക് ഇഷ്ടപ്പെട്ട മേഖല ഏതാണെന്ന് ആദ്യമേ തിരിച്ചറിയണം. ചിലർക്ക് നൃത്തത്തിലും പാട്ടുപാടാനൊക്കെ കഴിവുണ്ടാകും. അവരെ ആ മേഖലയിൽ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം പഠനത്തിലും ശ്രദ്ധ ചെലുത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.