kavitha-

ഥ കഴിഞ്ഞു

ഒരാൾ മരിക്കുമ്പോൾ
പറയാൻ ഏതു വാക്കാണ്
ഏറ്റവും അനുയോജ്യം?
അന്തരിച്ചെന്നോ,
ഇഹലോകവാസം
വെടിഞ്ഞെന്നോ,
അന്ത്യവിശ്രമം കൊണ്ടെന്നോ,
തെക്കോട്ടെടുത്തെന്നോ,
അതോ, തനി നാടൻ ഭാഷയിൽ
കാറ്റുപോയെന്നോ?

ഒരാൾ മരിക്കുമ്പോൾ,
'കഥകഴിഞ്ഞു"
എന്നല്ലേ പറയേണ്ടത്?
എത്രയെത്ര കഥകളാകും
അയാൾക്കൊപ്പം
കഴിഞ്ഞുപോയിട്ടുണ്ടാകുക!