കൊച്ചി: ഒടിയന് ശേഷം സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി പരസ്യം ചിത്രം ഒരുക്കി സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ. മൊബൈൽ ഫോൺ വിൽപന രംഗത്തെ പ്രമുഖ സ്ഥാപനമായ മൈജിയ്ക്ക് വേണ്ടിയാണ് പരസ്യം ചിത്രം ഒരുക്കുന്നത്. ഒടിയന് ശേഷം നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുന്നത്.
'ഏറെ സന്തോഷം തരുന്ന മണിക്കൂറുകളായിരുന്നു ഇന്നലെ കടന്നുപോയത്. ലാലേട്ടനോടൊപ്പമുള്ള ഷൂട്ടിംഗ് വേളകളെന്നും ആഹ്ലാദകരമാണ്. മൂന്നു മണിക്കൂർ വെറും മൂന്ന് മിനിറ്റുപോലെ കടന്നുപോയ ചിത്രീകരണം. അദ്ദേഹത്തിൽ നിന്നും എപ്പോഴും ലഭിക്കുന്ന കരുതലും സ്നേഹവും, ഒരു അപൂർവ ഭാഗ്യമായി ഞാൻ എന്നും കരുതുന്നെന്നും'- ഷൂട്ടിംഗിന് ശേഷം ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യമെമ്പാടുമുളള പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായിരുന്നു ഒടിയൻ. ഐഎംഡിബിയുടെ ഏറ്റവും ആകാംക്ഷയുണത്തുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു.