1. നടക്കാത്ത ലക്ഷ്യങ്ങള്‍ക്കു വേണ്ടി പാകിസ്ഥാന്‍ മുന്നോട്ട് പോകരുത് എന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നും അത്തരം ശ്രമങ്ങള്‍ ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും. ഏത് പ്രതികൂല സാഹചര്യത്തിലും പതറാതെ മുന്നോട്ടു പോകുമെന്നും പ്രതിരോധ സേന ഒരിക്കലും പുറകോട്ട് പോകില്ല എന്നും കരസേനാ മേധാവി
2. പ്രതികരണം, ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ വീര സൈനികര്‍ക്ക് ആദരം അര്‍പ്പിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട്. സൈനികരുടെ കുടുംബാംഗങ്ങളുമായി ബിപിന്‍ റാവത്ത് കൂടിക്കാഴ്ചയും നടത്തി. എന്നാല്‍ മോശം കാലാവസ്ഥ കാരണം ദ്രാസില്‍ എത്താന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ആയില്ല. സൈനിക മേധാവിയുടെ നേതൃത്വത്തില്‍ ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ ചടങ്ങുകള്‍ അവസാനിച്ചു
3. സൈന്യത്തെ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തേക്ക് തുരത്തി 1999 ജൂലായ് 26നാണ് ഇന്ത്യന്‍ സൈന്യം കാര്‍ഗില്‍ മലനിരകള്‍ തിരികെപ്പിടിച്ചത്. കാര്‍ഗിലില്‍ നുഴഞ്ഞു കയറിയ മുഴുവന്‍ പാക്കിസ്ഥാന്‍ പട്ടാളത്തെയും തുരത്തിയായിരുന്നു ഇന്ത്യന്‍ സൈന്യം വിജയക്കൊടി കുത്തിയത്. അന്ന് മുതല്‍ ജൂലായ് 26 ഇന്ത്യന്‍ ജനത കാര്‍ഗില്‍ വിജയ ദിവസമായി ആചരിച്ച് വരികയാണ്. പ്രതികൂല സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനികളെ തുരത്തിയത്. രണ്ടര മാസം നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധമേഖലയായ ടൈഗര്‍ ഹില്‍ ഇന്ത്യ തിരിച്ചു പിടിച്ചത്.
4. കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമോ അതോ രാഷ്ട്രപതി ഭരണമോ ഇടക്കാല തിരഞ്ഞെടുപ്പോ എന്ന ആശയ കുഴപ്പങ്ങള്‍ക്ക് വിരാമം ഇട്ടുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും എന്ന് പ്രഖ്യാപനം. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് അനുമതി ലഭിച്ചതായി ഗവര്‍ണറെ കണ്ട ശേഷം ബി.എസ് യെദ്യൂരപ്പ.
5. കുമാര സ്വാമി സര്‍ക്കാരിനെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയതിന് പിന്നാലെ പുതി സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ജഗദീഷ് ഷെട്ടാറുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ നേതാക്കള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇന്ന് 12.30 ന് സത്യപ്രതിജ്ഞ വേണം എന്നായിരുന്നു യെദ്യൂരപ്പയുടെ ആദ്യ അവകാശവാദം. പിന്നീട് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാന ഗവര്‍ണര്‍ അനുമതി നല്‍കുക ആയിരുന്നു.
6. താന്‍ നിലവില്‍ പ്രിതിപക്ഷ നേതാവാണ് , അത് കൊണ്ട് തന്നെ നിയമസഭാ പാര്‍ട്ടി യോഗം വിളിച്ച് ചേര്‍ക്കേണ്ട ആവശ്യം ഇല്ല എന്നും യെദ്യൂരപ്പ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ദേശീയ നേതൃത്വം അനുമതി നല്‍കിയതായും പ്രതികരണം. അതേസമയം, മന്ത്രിസഭയില്‍ ആരെല്ലാം ഉണ്ടാകും എന്നതില്‍ വ്യക്തതയില്ല. തിടുക്കം പിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് ഇല്ല എന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
7. എറണാകുളം ലാത്തിച്ചാര്‍ജില്‍ പ്രതികരണം കളക്ടറുടെ റിപ്പോര്‍ട്ട് വന്നശേഷം എന്ന് ആവര്‍ത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കളക്ടറുടെ റിപ്പോര്‍ട്ട് വന്ന ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും. അതേസമയം, ആലപ്പുഴയില്‍ തനിക്ക് എതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലും കാനത്തിന്റെ പ്രതികരണം, സി.പി.ഐ പ്രവര്‍ത്തകര്‍ തനിക്ക് എതിരെ പോസ്റ്റര്‍ പതിക്കില്ല . മറ്റ് പാര്‍ട്ടിക്കാര്‍ക്കും പോസ്റ്റര്‍ ഒട്ടിക്കാം. തനിക്ക് എതിരായ വിമര്‍ശനം പാര്‍ട്ടി ജനറല്‍ ബോഡിയില്‍ ഉന്നയിക്കും എന്നും കാനം. കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്ററിലെ വാക്കുകള്‍. എം.എല്‍.എ എല്‍ദോ എബ്രഹാമിനയും പി. രാജുവിനെയും പിന്തുണച്ച് തിരുത്തല്‍ വാദി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചത്. സി.പി.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലില്‍ ആണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
8. ലാത്തിച്ചാര്‍ജില്‍ പങ്കാളികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയുണ്ടായേക്കും. പ്രധാന ഘടക കക്ഷിയുടെ എം. എല്‍.എക്കും ജില്ലാ സെക്രട്ടറിക്കും നേരെ പൊലീസ് അക്രമം ഉണ്ടായ പശ്ചാത്തലത്തില്‍ നടപടി എടുക്കാതെ മന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ഭാഗമായ എം.എല്‍.എയ്ക്ക്ക്ക് അടക്കം പൊലീസ് നടപടി നേരിടേണ്ടി വന്നിട്ടും സി.പി.ഐ സംസ്ഥാന നേതൃത്വം പ്രതികരണങ്ങളില്‍ മിതത്വം പാലിക്കുന്നതില്‍ ജില്ല നേതാക്കള്‍ക്കും, പ്രദേശിക നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. സി.പി.ഐ നേതൃത്വം നടപടിയാവശ്യം മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വച്ചിട്ടുണ്ട് എന്നാണ് സൂചന. ഇന്നലെ മുഖ്യമന്ത്രിയും കോടിയേരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാനം ഇതേ നിലപാട് മന്നോട്ട് വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.