cow

ഡെറാഡൂൺ: പശു ഓക്‌സിജൻ ശ്വസിക്കുക മാത്രമല്ല പുറത്തു വിടുകയും ചെയ്യുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. പശുവിനെ തടവുന്നതിലൂടെ ശ്വസന പ്രശ്‌നങ്ങൾ മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പശുവിന്റെ സമീപം താമസിച്ചാൽ ക്ഷയരോഗം മാറുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ പ്രസ്താവനയെ ന്യായീകരിച്ച് രംഗത്തെത്തി. ഉത്തരാഖണ്ഡിലെ പർവതമേഖലകളിലെ ജനങ്ങളുടെ വിശ്വാസമാണ് അതെന്നും അതിനെപ്പറ്റി സൂചിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തിടെ ഉത്തരാഖണ്ഡ് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷനും നൈനിത്താൾ എം.പിയുമായ അജയ്ഭട്ട്, ഗരുഡ ഗംഗ നദിയിലെ വെള്ളം കുടിച്ചാൽ ഗർഭിണികൾക്ക് സിസേറിയൻ ഒഴിവാക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു.