തിരുവനന്തപുരം ചന്തവിളയ്ക്കടുത്തുളള ഒരു വീട്ടിൽ, പതിവ് പോലെ കിണറ്റിൽ വെളളം കോരുന്നതിനിടയിൽ ഒരു ചത്ത പാമ്പിനെ കിട്ടി. പരിഭ്രാന്തരായ വീട്ടുക്കാർ കിണർ വൃത്തിയാക്കാൻ തീരുമാനിച്ചു. അങ്ങനെ പണിക്കാരെത്തി വൃത്തിയാക്കുന്നതിനിടയിലാണ് ആ കാഴ്ച്ച കാണുന്നത്. കിണറ്റിനകത്ത് വെളളത്തിൽ ഒരു കുഞ്ഞ് മൂർഖൻ പാമ്പ്. ഉടൻ തന്നെ അവർ വാവയെ വിവരമറിയിച്ചു. വാവ വരുന്നതിനിടയിൽ കിണറ്റിലെ കുറെ വെളളം വറ്റിച്ചു. സ്ഥലത്ത് എത്തിയ വാവ ആദ്യം കിണറ്റിലേക്ക് ഇറങ്ങി. കുറച്ച് നേരം തിരഞ്ഞിട്ടും പാമ്പിനെ കണ്ടില്ല. കിണറ്റിലെ വെളളം നല്ല താന്നാണ് കിടക്കുന്നത്. അതിനാൽ പാമ്പ് ഏതെങ്കിലും മാളത്തിൽ ഒളിച്ചിരിക്കുകയാകും, അതിനാൽ അടുത്ത കിണറ്റിൽ നിന്ന് വെളളം പമ്പ് ചെയ്ത് ഈ കിണർ നിറയ്ക്കാൻ തീരുമാനിച്ചു. വെളളം നിറയുമ്പോൾ പാമ്പ് മാളത്തിൽ നിന്ന് പുറത്ത് വരും. അങ്ങനെ വെളളം പമ്പ് ചെയ്യുന്നതിനിടയിൽ ആണ് നാട്ടുക്കാരെ ഉച്ചത്തിലുളള ശബ്ദം. ഈ വീടിനോട് ചേർന്ന് പറമ്പിൽ ഒരു മൂർഖൻ പാമ്പ്. കിണറ്റിനകത്ത് മൂർഖൻ, തൊട്ടടുത്ത പറമ്പിലും മൂർഖൻ പാമ്പ്. കാണുക സ്‌നേക്ക് മാസ്റ്ററിന്റ ഈ എപ്പിസോഡ്.