1. അമ്പൂരി രാഖി വധക്കേസിലെ രണ്ടാം പ്രതി രാഹുല്‍ കീഴടങ്ങി എന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയ്ക്ക് മുന്നില്‍ ആണ് കീഴടങ്ങിയത് എന്നും പ്രതികരണം. അതേസമയം, ആരോപണം നിഷേധിച്ച് പൊലീസ്. രണ്ടാം പ്രതി കീഴടങ്ങിയിട്ടില്ല. അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമം നടക്കുന്നു എന്നും പൊലീസ. അതിനിടെ, പ്രതിയുടെ വീട്ടു വളപ്പില്‍ നിന്ന് തകര്‍ന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തി. രാഖിയുടെ സിംകാര്‍ഡ് ഉപയോഗിച്ച് വിളിക്കാന്‍ ശ്രമിച്ച ഫോണ്‍ ആണ് കണ്ടെത്തിയത്
2. കേസില്‍ നിര്‍ണ്ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ രാഖി സുഹൃത്തായ അഖിലിനെ കാണാന്‍ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ദൃശ്യങ്ങളില്‍ കാണുന്നത് മകള്‍ രാഖി തന്നെയാണെന്നും 21 ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളുള്ളതെന്നും അച്ഛന്‍ സ്ഥിരീകരിച്ചു
3. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് കാണിച്ചായിരുന്നു ബന്ധുക്കളുടെ പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് അമ്പൂരിയിലെ അഖിലിന്റെ വീടിനോട് ചേര്‍ന്ന പറമ്പില്‍ നിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെടുത്തത്. ഫോണ്‍കോളുകളും മറ്റും പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
4 സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ എറണാകുളം ജില്ലാ എക്സിക്യൂട്ടീവില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി തീരുമാനത്തെ കാനം തള്ളി പറഞ്ഞു. നേതൃത്വം മാപ്പ് പറയണം എന്ന് ആവശ്യം. കാനത്തിന്റെ നിലപാട് മൂലം എം.എല്‍.എയ്ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. കാനത്തിന്റേത് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന നടപടി. ഇങ്ങനെ പോയാല്‍ പാര്‍ട്ടി ജാഥയ്ക്ക് ആളെ കിട്ടില്ല എന്നും യോഗത്തില്‍ വിമര്‍ശനം
5 പാര്‍ട്ടി നേതാക്കളെ തല്ലിയ പൊലീസ് നടപടിയെ ഇന്നും തള്ളിപ്പറയാന്‍ കാനം രാജേന്ദ്രന്‍ തയ്യാറായില്ല. കാനത്തിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴയില്‍ പതിച്ച പോസ്റ്ററുകളിലും ചര്‍ച്ച. കാനത്തെ ആരെങ്കിലും ബ്ലാക്‌മെയില്‍ ചെയ്യുന്നുണ്ടോ എന്ന് അറിയില്ലെന്ന മുതിര്‍ന്ന നേതാവ് സി.എന്‍ ജയദേവന്റെ പ്രസ്താവനയും ഉള്‍പ്പാര്‍ട്ടി ഏറ്റുമുട്ടലിലേക്ക് വിരല്‍ ചൂണ്ടുന്നതായി. കാനത്തിന്റെ നിലപാടില്‍ അതൃപ്തരെങ്കിലും കലക്ടറുടെ റിപ്പോര്‍ട്ടിനു ശേഷം കാനം നിലപാട് കടുപ്പിക്കുമെന്ന പ്രതീക്ഷയാണ് സി.പി.ഐ ജില്ലാ നേതൃത്വം
6 ആലപ്പുഴയിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ പതിക്കപ്പെട്ട പോസ്റ്റര്‍ പ്രശ്നം സങ്കീര്‍ണം ആക്കാനുള്ള എതിര്‍ പാര്‍ട്ടിക്കാരുടെ ശ്രമമെന്ന് ആയിരുന്നു മന്ത്രി പി.തിലോത്തമന്‍ പ്രതികരിച്ചത്. പാര്‍ട്ടിയിലെ പ്രശ്നങ്ങളെ പറ്റി പ്രതികരിക്കാന്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ തയാറായില്ല. എന്നാല്‍ തൃശൂരിലെ മുതിര്‍ന്ന നേതാവ് സി.എന്‍.ജയദേവനാകട്ടെ പൊലീസ് നയത്തിലുള്ള അഭിപ്രായ വ്യത്യാസം തുറന്നു പറയുകയും ചെയ്തു.
7 തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. യൂണിവേഴ്സിറ്റി ഉത്തര കടലാസുകളും ഫിസിക്കല്‍ എജ്യൂകേഷന്‍ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് വേണ്ടിയാണ് രണ്ട് ദിവസത്തെ കസ്റ്റഡി കോടതി അനുവദിച്ചത്. ഇയാള്‍ക്കെതിരെ വ്യാജരേഖ ചമച്ചതിനും മോഷണത്തിനും കേസെടുത്തിരുന്നു.
8 ലോക്സഭയില്‍ വനിതാ എം.പിക്ക് നേരെ മോശം പരാമര്‍ശം നടത്തിയ എം.പി അസംഖാന് എതിരെ നടപടിക്കൊരുങ്ങി സ്പീക്കര്‍. നീക്കം, സഭയില്‍ മോശം പരാമര്‍ശം നടത്തിയ എം.പിക്ക് എതിരെ നടപടി എടുക്കണം എന്ന് ബി.ജെ.പി എം.പി രമാദേവി ആവശ്യപ്പെട്ടതിന് പിന്നാലെ. രമാ ദേവിയുടെ ആവശ്യത്തിന് പിന്നാലെ മറ്റ് വനിതാ എം.പിമാരും നടപടി ആവശ്യപ്പെട്ട് രംഗത്ത് എത്തി. അസംഖാനെ പിരിച്ചുവിടാന്‍ സ്പീക്കറോട് ആവശ്യപ്പെടും എന്ന് രമാദേവി. അസംഖാന്‍ മാപ്പ് പറയണം. അസംഖാന്‍ ഒരിക്കലും സ്ത്രീകളെ ബഹുമാനിക്കുന്ന ആള്‍ എന്നു പ്രതികരണം.
9 മാപ്പ് പറഞ്ഞില്ല എങ്കില്‍ സസ്‌പെന്‍ഡ് ചെയ്യണം എന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഇന്നലെ മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെ ആയിരുന്നു സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് എം.പി അസംഖാന്‍ മോശം പരാമര്‍ശം നടത്തിയത്. എന്നാല്‍ അദ്ദേഹം തെറ്റ് ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു എസി.പി നേതാവ് അഖിലേഷ് യാദവിന്റെ പ്രതികരണം. സ്പീക്കര്‍ ചെയറില്‍ ഇരിക്കുക ആയിരുന്ന രമാ ദേവിയോട് എനിക്ക് നിങ്ങളുട കണ്ണുകളില്‍ ഉറ്റു നോക്കി സംസാരിക്കാന്‍ തോന്നുന്നു എന്നായിരുന്നു അസംഖാന്റെ പരാമര്‍ശം.
10 കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമോ അതോ രാഷ്ട്രപതി ഭരണമോ ഇടക്കാല തിരഞ്ഞെടുപ്പോ എന്ന ആശയ കുഴപ്പങ്ങള്‍ക്ക് വിരാമം ഇട്ടുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും എന്ന് പ്രഖ്യാപനം. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് അനുമതി ലഭിച്ചതായി ഗവര്‍ണറെ കണ്ട ശേഷം ബി.എസ് യെദ്യൂരപ്പ.
|