കോഴിക്കോട്: മലബാർ ഡെവലപ്പേഴ്‌സിൽ നിന്ന് ലോകോത്തര നിലവാരമുള്ള അപ്പാർട്ട്‌മെന്റോ വില്ലയോ പ്ളോട്ടോ വാങ്ങുമ്പോൾ 20 പവൻ വരെ സ്വർണം സമ്മാനമായി നേടാൻ അവസരം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് വിവിധ ഭവന പദ്ധതികൾ. താമസയോഗ്യമായ ഭവനങ്ങൾ പ്രത്യേക പാക്കേജുകളിൽ അനുയോജ്യമായ വിലയിൽ ലഭിക്കും. പ്രോസസിംഗ് ചാർജുകളില്ലാതെ വായ്‌പാ സൗകര്യവും തിരഞ്ഞെടുത്ത പ്രൊജക്‌ടുകൾക്ക് റെന്റൽ സൗകര്യവും ഉറപ്പുനൽകുന്നുണ്ട്. പാക്കേജുകളും സൗകര്യങ്ങളും സംബന്ധിച്ച് ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്താനായി നടക്കുന്ന പ്രത്യേക ക്യാമ്പുകൾ മൂവാറ്റുപുഴയിലും തിരുവല്ലയിലും ഇന്നും തുടരും. കാസർഗോഡ്, വണ്ടൂർ എന്നിവിടങ്ങളിൽ ക്യാമ്പ് ഇന്നും നാളെയുമായി നടക്കും. വിവരങ്ങൾക്ക് : 9605000916