ന്യൂഡൽഹി: പ്രമുഖ അമേരിക്കൻ ഇലക്‌ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ കാർ അടുത്തവർഷമെത്തും. ജൂലായ് 21ന് അമേരിക്കയിൽ നടന്ന 'സ്‌പേസ് എക്‌സ് ഹൈപ്പർലൂപ് പോഡ് കോമ്പറ്റീഷൻ - 2019"ൽ പങ്കെടുത്ത ഐ.ഐ.ടി മദ്രാസ് വിദ്യാർത്ഥികളോട് ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടെസ്‌ലയുടെ ശ്രദ്ധേയമായ മോഡൽ 3 ആകും ഇന്ത്യയിൽ അവതരിപ്പിക്കുക. അമേരിക്കയിൽ ഇതിനു വില 24.09 ലക്ഷം രൂപയാണ്.