ന്യൂഡൽഹി: എഴുത്തുകാരനും എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ജീവിതകഥ പറയുന്ന പുസ്തകം പുറത്തിറങ്ങി. The extraordinary life and death of Sunanda Pushkar എന്ന പുസ്തകത്തിൽ സുനന്ദ പുഷ്കറിന്റെ കുട്ടിക്കാലം മുതൽ സുനന്ദ പുഷ്കറിന്റെ കുട്ടിക്കാലം മുതൽ 2014 ജനുവരിയിലെ അവരുടെ ദുരൂഹ മരണം വരെയുള്ള സംഭവങ്ങളാണ് പ്രതിപാദിക്കുന്നത്.
സുനന്ദ പുഷ്കറിന് രാഷ്ട്രീയത്തിൽ ഇറങ്ങാൻ താത്പര്യമുണ്ടായിരുന്നുവെന്നും ബി.ജെ.പി ടിക്കറ്റിൽ കാശ്മീരിൽ നിന്ന് മത്സരിക്കാൻ ആവർ ആഗ്രഹിച്ചിരുന്നതായും പുസ്തകത്തിൽ പരമാർശമുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും ഒരു മികച്ച പൊളിറ്റിക്കൽ ലീഡർ ആകുമെന്നും അവർ പറഞ്ഞിരുന്നുവെന്നും പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
കന്റോൺമെന്റ് ടൗണിലായിരുന്നു സുനന്ദയുടെ കുട്ടിക്കാലം. തരൂരിനെ വിവാഹംകഴിക്കുന്നതിന് മുമ്പുള്ള സുനന്ദയുടെ ആദ്യ രണ്ട് വിവാഹങ്ങളും, ആർക്കും അറിയാതെ അജ്ഞാതമായി കിടക്കുന്ന കാനഡയിലെ ജീവിതകാലഘട്ടവും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്.
സുനന്ദ പുഷ്‌കറിന്റെ സഹപാഠിയും മാദ്ധ്യമ സുഹൃത്തുമായ സുനന്ദ മെഹ‌്തയാണ് പുസ്തകത്തിന്റെ രചയിതാവ്. രചിച്ചത്.
ബിസിനസ് വനിത എന്ന നിലയിലേക്ക് സുനന്ദ വളർന്ന ദുബായിലെ ജീവിതവും ശശി തരൂരിന്റെ ഭാര്യയായിട്ടുളള അവസാന കാലഘട്ടവും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. രേഖകള്‍, അഭിമുഖങ്ങൾ, വിവിധതലങ്ങലിലുള്ള അന്വേഷണങ്ങൾ എന്നിവയിലൂടെയാണ് സുനന്ദയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങൾ രചയിതാവ് ശേഖരിച്ചത്. ദുരൂഹ മരണത്തേക്കാളും സുനന്ദയുടെ ജീവിതമാണ് പുസ്തകത്തിൽ കൂടുതലായി പറയുന്നത്. അംബാലയിൽ ഒരേ സ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടത്തിലാണ് ഇരുവരും സുഹൃത്തുക്കളായത്.
എന്തിനെയും നേരിടാനുളള മനക്കരുത്തുളള സ്ത്രീയായിരുന്നു സുനന്ദ പുഷ്‌കർ എന്ന് സുനന്ദ മെഹ്‌ത ഓർമ്മിക്കുന്നു. ജീവിതത്തിലുടനീളം അഭിമുഖീകരിച്ച എല്ലാ വെല്ലുവിളികളെയും ധൈര്യപൂർവ്വം അവർ നേരിട്ടു. ഏതു പ്രതിസന്ധിയിലും ശക്തമായി തിരിച്ചുവരാനുളള കഴിവ് അവർ പ്രകടിപ്പിച്ചതായും സുനന്ദ മെഹ്‌ത ഓർമ്മിക്കുന്നു.